ബീൻസ് ടൊമാറ്റോ മസാല (Beans Tomato Masala)
By : Sharna Lateef
ഹായ് ഫ്രെണ്ട്സ് ..ബീൻസ് കഴിക്കാത്തവർക്ക് വരെ ഈ കറി ഇഷ്ടമാവും ..ചപ്പാത്തിക്കും ,ചോറിനും ബെസ്റ്റ് ആണ് .മസാലയിലും ,തക്കാളിയിലുമൊക്കെ കിടന്നു വേവുന്നതുകൊണ്ടു ഒരു പ്രത്ത്യേക സ്വാദാണ് .എല്ലാവരും ട്രൈ ചെയ്തു നോക്കണേ ..

ബീൻസ് അരിഞ്ഞത് 
സവോള അരിഞ്ഞത് - ഒരെണ്ണം
തക്കാളി - രണ്ടെണ്ണം
മുളകുപൊടി - ഒരു സ്പൂൺ
മല്ലിപ്പൊടി - അര സ്പൂൺ
മഞ്ഞൾപ്പൊടി - അര ടി സ്പൂൺ
ജീരകം - അര ടി സ്പൂൺ
കറിവേപ്പില
ഗരംമസാല - ( optional )

പാനിൽ രണ്ടു സ്പൂൺ എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കടുക് ,ജീരകം പൊട്ടിച്ചശേഷം സവോള ,കറിവേപ്പില ചേർത്ത് വഴറ്റുക .അതിലേക്കു പൊടികൾ എല്ലാം ചേർത്ത് നന്നായി വഴറ്റിയ ശേഷം തക്കാളി ചേർത്ത് നന്നായി വഴറ്റുക .അടച്ചു വെച്ച് തക്കാളി വേവിക്കണം .അതിനു ശേഷം ബീൻസ് ,ഉപ്പു ചേർത്ത് വഴറ്റി അടച്ചു വെച്ച് ചെറിയ തീയിൽ വേവിച്ചെടുക്കാം .ഇടക്കിടക്ക് ഇളക്കി കൊടുക്കണം ..ഒന്ന് ഉണ്ടാക്കി നോക്കൂ ഫ്രെണ്ട്സ് ...ഞാൻ ഗ്യാരന്റി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post