വെട്ടി പൊരി
By : Shinta Nisanth
മൈദ ......... 3/4 കപ്പ്
അരിപ്പൊടി.... 1/4 കപ്പ്
നെയ്യ്.... ........ 2 സ്പൂൺ
പഞ്ചസാര...... 6 സ്പൂൺ
ഏലയ്ക്ക.......
വെള്ളം
എണ്ണ
ഉപ്പ്

മൈദ ,അരിപ്പൊടി, ഉപ്പ് , നെയ്യ് ,വെള്ളം എന്നിവ കുഴച്ച് ചപ്പാത്തി മാവിന്റെ പരുവത്തിൽ കുഴച്ച് എടുക്കുക .
മാവ് പരത്തി ചെറിയ കഷ്ണങ്ങളായി മുറിച്ച് എടുക്കുക .
എണ്ണ ചൂടാക്കി ഇത് വറുത്ത് കോരുക .
ഒരു പാനിൽ വെള്ളം പഞ്ചസാര ചേർത്ത് ചൂടാക്കി പഞ്ചസാര പാനി തയ്യാറാക്കുക.
ഏലയ്ക്ക പൊടിച്ചത് ചേർക്കുക.
ഒട്ടുന്ന പരുവം ആകുമ്പോൾ വറുത്തു വച്ചതെല്ലാം അതിൽ ഇട്ട് ഇളക്കി കൊടുക്കുക.
വെട്ടി പൊരി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post