CHICKEN STEW
By : Jishana Shajahan
ചേരുവകൾ
************

ചിക്കൻ : 3/4 kg (എല്ലോടു കൂടി ചെറിയ കഷണങ്ങൾ ആകിയത് )
സവാള : 1
ഉരുളക്കിഴങ് : 1
കാരറ്റ് : 1
ഗ്രീൻ പീസ് :1 cup
ഇഞ്ചി : 1 tbsp
വെളുത്തുള്ളി : 1 tbsp
പച്ചമുളക് : 2-3
കുരുമുളക് : ½ tsp
ഏലം : 3
ഗരംമസാല : 2 tsp
മഞ്ഞൾ പൊടി : 1 tsp
കറിവേപ്പില : ആവിശ്യത്തിന്
തേങ്ങാപാൽ : ഒന്നാംപാൽ - 1കപ്പ്‌ & രണ്ടാംപാൽ - 2 1/2 Cup
അണ്ടിപ്പരിപ് : 3-6 എണ്ണം
എണ്ണ : 1 tbsp
ഉപ്പ്

തയാറാകുന്ന വിധം
********************

ആദ്യംതന്നെ പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ഗരംമസാല, ഏലം, കൂടെ തന്നെ അരിഞ്ഞു വെച്ച സവാള, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് അരിഞ്ഞത് പിന്നെ കറിവേപ്പില ചേർത്തു നല്ലപോലെ മൂപ്പിച് എടുകുക..അധികം ഗോൾഡൻ കളർ ആകരുത് സവാള..

അരിഞ്ഞു വെച്ച ചിക്കനും ഉരുളക്കിഴങ് കാരറ്റ് ഗ്രീൻപീസ് കൂടെ കുരുമുളകപൊടിയും ഉപ്പും ചേർത്തു പാതി വേവിച്ച് എടുക്കുക.. കുക്കറിൽ ആണെങ്കിൽ ഒരു വിസിൽ മതി....

ഇന്നി നേരത്തെ തയാറാക്കിയ മസാലയിലേക് വേവിച്ച ചിക്കനും വെജിറ്റബ്ൾസും ചേർകുക.. അല്പം മഞ്ഞൾ പൊടി അണ്ടിപ്പരിപ് പേസ്റ്റ് രണ്ടാം പാലും ചേർത്തിളക്കുക.. എരിവ്നു വേണ്ടി കുരുമുളക് പൊടി അല്പം ചേർത്ത്കൊടുക.. തിളച്ചു വരുമ്പോൾ ഉപ്പും ചേർത്ത്കൊടുക..
അവസാനം ഒന്നാം പാലും ചേർത്തു കൊടുത്തു ചൂടാകുമ്പോൾ ( തിളക്കണ്ട ) stove ഓഫ്‌ ആകാം...
നമ്മുടെ tasty and emmie ചിക്കൻ stew ready.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post