പാവയ്ക്കാ മെഴുക്കുപുരട്ടി 
By : Nikhil Babu
ലോകത്തുള്ള ജനങ്ങളെ രണ്ടായി തിരിക്കാം .
പാവയ്ക്കാ ഇഷ്ട്ടം ഉള്ളവരും ഇല്ലാത്തവരും എന്ന് ;)
പാവയ്ക്കാ ഇഷ്ട്ടം ഇല്ലാത്തവർക്ക് എതിർ പാർട്ടിയിൽ ചേരാൻ പറ്റിയ കിടുക്കാച്ചി മെഴുകുപുരട്ടി ആണ് ഇത് ..

*രണ്ടു ചെറിയ പാവയ്ക്ക നന്നായി കഴുകി ഉള്ളിലെ കുരുവൊക്കെ കളഞ്ഞു ചെറുതായി അറിയുക .
*ഒരു പാത്രത്തിൽ എണ്ണ ചൂടാവുമ്പോ ചെറുതായി അരിഞ്ഞ ഇഞ്ചി ചേർക്കുക
* പിന്നീട് 6 പച്ചമുളക് ,ചെറുതായി അരിഞ്ഞ 2 സവാള എന്നിവ ചേർക്കുക
*നന്നായി വാടി വരുമ്പോ 1 സ്പൂൺ മല്ലിപ്പൊടി (ഈ മെഴുക്കുപുരട്ടിയിൽ മല്ലിപ്പൊടി ചേർക്കാം :) )1/2 സ്പൂൺ മഞ്ഞൾപൊടി 1 സ്പൂൺ മുളക് പൊടി ചേർത്ത് നന്നായി ചുമയ്ക്കുമ്പോൾ ( :D) പവാക്കയും ആവശ്യത്തിനു ഉപ്പും കൊറേ കറി വേപ്പിലയും ചേർത്ത് ഇളക്കി നന്നായി വാടി വരുമ്പോ ഉപയോഗിക്കാം .
(പവാക്കയോടൊപ്പം തേങ്ങ കൊത്തും ചേർത്താൽ നല്ല രുചിയ)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post