ശർക്കര കട്ടി പായസം
SHARKKARA KATTI PAAYASAM 

ഒരു കപ്പ് ഉണക്കലരി .
..ശർക്കര മധുരത്തിന് അനുസരിച്ചു ഇവിടെ ഒരു ഉണ്ട ശർക്കരയെ എടുത്തുള്ളൂ ..ഇത്തിരി വെള്ളത്തിൽ ഉരുക്കി എടുക്കുക 
തേങ്ങാ ഒരു കപ്പ് ചിരവിയത്
തേങ്ങാ കൊത്തി അരിഞ്ഞത് നെയ്യിൽ വറുക്കാൻ
കറുത്ത മുന്തിരി അല്ലെങ്കിൽ കിസ്സമീസ് ആവശ്യത്തിന്
കൽക്കണ്ടം ..കുറച്ചു
നെയ്യ് ..100
ഏലക്കായ ..8
കദളി പഴം ....
ഉരുളിയിൽ രണ്ടു കപ്പ് വെള്ളമൊഴിച്ചു അരി വേവിക്കുക ആവശ്യമെങ്കിൽ വെള്ളം ചേർത്ത് കൊടുക്കാം ....നന്നായി വെന്തു കുഴയണ്ട ....അതിനു മുന്നേ ഉരുക്കിയ ശർക്കര ചേർക്കാം ...തീ വളരെ കുറച്ചു വച്ചിട്ട് വേവിക്കുക...നന്നായി വരണ്ടു വരുമ്പോൾ തേങ്ങാ ചേർക്കുക...നെയ്യിൽ തേങ്ങാ കൊത്തു വറുത്തതും കിസ്സമീസ് വറുത്തതും ഇതിലേയ്ക്ക് ഇടാം ...ആവശ്യത്തിന് ഏലയ്ക്ക പൊടിച്ചത് ചേർക്കുക ..അരിഞ്ഞു വച്ച കദളി പഴം ചേർക്കാം ....അവസാനം ഇതിലേയ്ക്ക് കൽക്കണ്ടം ചേർത്ത് കൊടുക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post