മത്തൻ ഇല ഉപ്പേരി
By : Dhanya Sree

നല്ല രുചിയും പോഷക ഗുണം ഏറെ ഉള്ള മത്തൻ ഇലയിൽ വിറ്റാമിൻ A, C, Iron, calcium ഇതൊക്കെ ധാരാളമായി അടങ്ങിയിരിക്കുന്നു. 

മത്തൻ ഇല - ഒരു പിടി
കുഞ്ഞുള്ളി -3-4 എണ്ണം
പച്ചമുളക് -2 എണ്ണം
വറ്റൽ മുളക് -2 എണ്ണം
തേങ്ങ -ഒരു പിടി
വെളുത്തുള്ളി -2 അല്ലി
എണ്ണ -ആവശ്യത്തിനു
കുറുവ അരി -ഒരു നുള്ള്

ഒരു പാനിൽ എണ്ണ ചൂടാക്കി ഒരു നുള്ള് അരിയും ചേർത്തു മൊരിഞ്ഞ ശേഷം വറ്റൽ മുളക് ചേര്‍ത്ത് കുഞ്ഞുള്ളി ചേർത്തു വഴറ്റി അരിഞ്ഞു വച്ച ഇലയും പച്ചമുളകും ആവശ്യത്തിനു ഉപ്പ് ചേര്‍ത്ത് ഇളക്കി ചെറു തീയിൽ അടച്ചു ഒരു 5 മിനിറ്റു ശേഷം ചിരവിയ തേങ്ങ ചതച്ച വെളുത്തുള്ളി ചേർത്ത് ഇളക്കി 2 മിനിറ്റ് ശേഷം തീ അണച്ച് ചോറിനൊപ്പം കഴിക്കാം .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post