മഷ്റൂം പനീർ മസാല 
By : Sree Harish
അപ്പത്തിനും ചപ്പാത്തിക്കും കൂടെ കഴിക്കാൻ പറ്റിയ രുചിയുള്ള കറി!
മഷ്റൂം വൃത്തിയാക്കി അരിഞ്ഞത് -1 കപ്പ് 
പനീർ കഷ്ണങ്ങളാക്കിയത് -1/2 കപ്പ് (ഒരു ടേബിൾ സ്പൂൺ തൈരിലേക്കു ഒരു ടീസ്പൂൺ മുളകുപൊടി,കാൽ ടി സ്പൂൺ മഞ്ഞൾപ്പൊടി,കാൽ ടി സ്പൂൺ മസാലപ്പൊടി എന്നിവ മിക്സ് ചെയ്തു പനീർ ചേർത്തിളക്കി പത്തു മിനിട്ടു വെക്കുക .പാനിൽ എണ്ണ ചൂടാക്കി പനീർ ഇരു പുറവും മൊരിച്ചു മാറ്റിവെക്കുക. 3 മിനിട്ടു മതിയാകും.)
ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
പച്ചമുളക് -4
തക്കാളി -1
കുഞ്ഞുള്ളി -10 or ചെറിയ സവാള -2
തേങ്ങാപ്പാൽ -1/2 കപ്പ്
മുളകുപൊടി -1 ടീസ്പൂൺ
മല്ലിപ്പൊടി -1 ടേബിൾ സ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/4 ടീസ്പൂൺ
ഉപ്പ് ,എണ്ണ,മല്ലിയില,കറിവേപ്പില.
പാനിൽ എണ്ണ ചൂടാക്കി കറിവേപ്പില ചേർത്ത ശേഷം ഉള്ളി ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ഓരോന്നായി വഴറ്റിയെടുക്കുക. ഉള്ളിച്ചേർക്കുമ്പോൾ തന്നെ മഞ്ഞൾപ്പൊടിയും ഉപ്പും ചേർക്കുക. നന്നായി വഴറ്റിയ ശേഷം.തീയ് കുറച്ച് , പൊടികൾ ചേർത്ത് ഒന്നുകൂടി വഴറ്റുക. ശേഷം തക്കാളി ചേർക്കാം.വഴണ്ട ശേഷം വൃത്തിയാക്കിയ മഷ്റൂം ചേർത്ത് പത്തു മിനിട്ടു അടച്ചു വേവിക്കാം.ശേഷം വറുത്തു വെച്ചിരിക്കുന്ന പനീർ കഷ്ണങ്ങൾ ചേർത്ത് നന്നായി ഇളക്കി തേങ്ങാപ്പാലും ചേർത്ത് മല്ലിയില വിതറി വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post