ഹലോ ഹായ് വണക്കം നമസ്കാരം... എല്ലാവരും ചായ കുടിച്ചോ... ഞാൻ കുടിക്കാനുള്ള തയ്യാറെടുപ്പിൽ ആണ്.. വന്നോളൂ ട്ടോ എല്ലാരും.. ഇന്ന് ഒരു നാടൻ ഐറ്റം ഉണ്ട് ചയക്കൊപ്പം കോറിക്കാൻ.. അപ്പൊ പിന്നെ നിങ്ങളേം കൂട്ടാം ന് കരുതി..
ഞങ്ങടെ നാട്ടിൽ കപ്പ വറുത്തത് എന്ന് പറയും. പല നാട്ടിലും കപ്പക്ക് പല പേരാണ്. പൂള,കപ്പ, കാച്ചിൽ, മരച്ചീനി, etc....
വേവിച്ച കപ്പ ബാക്കി വന്നാൽ ( നാട്ടിൽ ഞാൻ ഉള്ളപ്പോ ബാക്കി വരാറില്ല. ഇത് ഏട്ടന്റെ അച്ഛനും അമ്മയും ഞാൻ ഇല്ലാത്തപ്പോ ഉണ്ടാക്കിയതാ☺☺) അല്ലെങ്കിൽ വേവിച്ച കപ്പ നീളത്തിൽ കനം കുറച്ച് അരിഞ്ഞ ശേഷം വെയിലത്ത് വച്ച് നല്ലോണം ഉണക്കുക. ഉണങ്ങിയ ശേഷം ഇത് ഒരു പാത്രത്തിൽ tight ആയി മൂടി വക്കുക. ആവശ്യം ഉള്ളപ്പോ എണ്ണയിൽ ഇട്ട് വറുത്തെടുക്കുക.
ഇതിന്റെ കൂടെ കുറച്ച് തേങ്ങ കഷ്ണങ്ങൾ കൂട്ടിന് നല്ല ചൂട് കട്ടൻ ചായയും ഉണ്ടെങ്കിൽ ... നല്ല മഴയുള്ള ഒരു സായാഹ്നവും വീടിന്റെ ഉമ്മറത്തിരുന്നു ഇത് കുടിക്കുന്നതിലുള്ള സുഖവും വേറെ എവിടേം കിട്ടില്ല.
By : Sunitha Unnikrishnan

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes