ചിക്കന്‍ ചിന്താമണി🤔
By : Angel Louis
എന്റെ പേര് കേട്ട് ആരും ചിന്താവിഷ്ടരാകേണ്ടാ😂 ... ഞാൻ ഒരു പാവം ആഢംബരങ്ങൾ ഒന്നും എത്തിയിട്ടില്ലാത്ത ഒരു നാട്ടിൻ പുറത്തെ രുചികരമായ തനി നാടൻ ചിക്കൻ കറി ആണ്. എന്നെ തയ്യാറാക്കാൻ പ്രത്യേകിച്ച് ചേരുവകൾ അന്വേഷിച്ച് പീഠികയിലേക്കൊന്നും ഓടണ്ട.. എന്റെ പേര് പോലെ തന്നെ ഞാൻ കുറച്ച് വ്യത്യസതയാണ് എന്നാലോ വെറും സാധാരണക്കാരിയും എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന വളരെ കുറച്ച് ചേരുവകൾ മതി എന്നെ ചിക്കൻ ചിന്താമണിയാക്കാൻ😂😂
ചിക്കൻ 500 g
ചെറിയ ഉള്ളി / സവാള 1/2 കപ്പ് (സവാള ആണേൽ നീളത്തിൽ കനം കുറച്ച് മുറിക്കുക)
മുളക് പൊടി 2, 3 ടേമ്പിൾ സ്പൂൺ
മഞ്ഞൾ പൊടി 1/2 tspn
ഇഞ്ചി, വെളുത്തുളളി ചതച്ചത് 1 1/2 tblspn
തക്കാളി നീളത്തിൽ മുറിച്ചത് 2
പച്ചമുളക് 2എണ്ണം പിളർന്നത്
കറിവേപ്പില 2തണ്ട്
വെളിച്ചണ്ണ 1/4 കപ്പ്
നാരങ്ങനീര് 1 നാരങ്ങയുടെ
ഉപ്പ് ആവശ്യത്തിന്
ഒരു പാത്രത്തിലേക്ക് ചെറിയ ഉള്ളി/ സവാള, തക്കാളി,ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ,കറിവേപ്പില ,മുളക് പൊടി ,മഞ്ഞൾ പൊടി, നാരങ്ങാനീര് ഉപ്പ്,വെളിച്ചെണ്ണ ഇതെല്ലാം ചേർത്ത് കയി വച്ച് നന്നായി ഞെരടി യോജിപ്പിക്കുക, ഇതിലേയ്ക്കു ചിക്കനും ചേർത്ത് ഇളക്കി മുപ്പത് മിനിറ്റ് അടച്ച് വയ്ക്കുക .. 30 മിനിറ്റ് ശേഷം ഒരു ഇരുമ്പ് ചട്ടി ചൂടാക്കി ഇതിലേയ്ക്ക് ചിക്കൻ ഇട്ട് ചെറുതീയിൽ അടച്ച് വച്ച് വേവിക്കുക ,അടിക്ക് പിടിക്കാതെ ഇടക്ക് ഇളക്കി കൊടുക്കുക ... ചിക്കനിലെ വെള്ളം പറ്റി വെന്ത് എണ്ണ തെളിഞ്ഞ് വരുന്ന പാകത്തിൽ തീ നിർത്താം... രുചികരമായ ചിക്കൻ ചിന്താമണി തയാർ🤔
കടപ്പാട്: വർഷങ്ങൾക്ക് മുമ്പ് ഒരു TV ചാനലിൽ വന്ന കുക്കിഗ് പ്രോഗ്രാമിൽ നിന്നും കിട്ടിതാ ഈ ചിന്താമണിയെ 😍😍... ചാനൽ ഏതാണെന്ന് ഓർക്കുന്നില്ല

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post