വെജിറ്റബിൾ Dum ബിരിയാണി
By : Sakhina Prakash
ബസ്മതി റൈസ് ആണ് dum ബിരിയാണിയ്ക് നല്ലത്
1 വെജിറ്റബ്ൾസ് മീഡിയം size ഇൽ കട്ട് ചെയ്കത് (ക്യാരറ്റ് ,ബീൻസ് ,ഉരുളക്കിഴങ്ങു , കോളിഫ്ലവർ ,ക്യാപ്സിക്കും )
2 സവാള (നൈസ് യി കട്ട് ചെയ്തതു )
3 ജിൻജർ ഗാർലിക് പേസ്റ്റ്, പച്ചമുളക്
4 പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ,ജീരകം
5 തൈര്
6 മല്ലി ,പൊതിയിന ഇല
ഒരു പാൻ ചൂടാക്കി ഓയിൽ ഒഴിച്ച് സവാള വഴറ്റി ബ്രൗൺ കളർ ആയാൽ മാറ്റി വയ്ക്കുക . ബാക്കി ഓയിലിലേക്കു ജീരകം ,പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ഇട്ട് ഇളക്കുക ,പിന്നെ വെജിറ്റബ്ൾസ് ഓരോന്നും ഇട്ടു വഴറ്റുക . പച്ചമുളക്,ജിൻജർ ഗാർലിക് പേസ്റ്റ് നന്നായി മിക്സ് ചെയ്‌ത ഉപ്പ് ഇടുക ശേഷം 70 % വെജിറ്റബ്ൾസ് കുക്ക് ചെയ്ക ,add പനീർ ,ബിരിയാണി മസാല ,ഗരംമസാല പൗഡർ ,മല്ലി ,പൊതിയിന ഇല. പിന്നെ തൈര് ചേർത്ത് നന്നായി മിക്സ് ചെയുക .
ഒരു പാത്രത്തിൽ വെള്ളം ,പട്ട ,ഗ്രാമ്പു ,ഏലയ്ക്ക ,ബേ ലീഫ് ഉപ്പ് ഇട്ട് തിളപ്പിക്കുക കുറച് ഓയിൽ ഒഴിച്ച് ബസ്മതി റൈസ് ഇട്ടു 70 % കുക്ക് ആയാൽ അത് വെള്ളത്തിൽ നിന്നും മാറ്റി വയ്ക്കുക
ഈ വെജ് മസാലയുടെ മുകളിൽ വഴറ്റി വച്ച സവാള 90 % ഇടുക മുകളിൽ റൈസ് ഇടുക ബാക്കി ഉള്ള സവാള വിതറുക മല്ലി ,പൊതിയിന ഇല കൂടെ ഇടുക . പാത്രം നന്നായി മൂടി വയ്ക്കുക .
ഒരു ദോശ കല്ല് ചൂടാക്കി അതിന്റെ മുകളിൽ ഈ പാത്രം വച്ച് ഗ്യാസ് മീഡിയം ഇൽ ഒരു 10 to 15 minutes വയ്ക്കുക .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post