ഹണി ചിക്കൻ (Honey Chicken)
By : Anu Thomas
ചിക്കൻ - 1/2 കിലോ 
മൈദാ - 1/2 കപ്പ് 
കോൺ ഫ്ലോർ - 1/2 കപ്പ് 
ബേക്കിങ് പൌഡർ- 1/2 ടീസ്പൂൺ
ടൊമാറ്റോ കെച്ചപ് - 1/2 കപ്പ്
പഞ്ചസാര - 2 ടേബിൾസ്പൂൺ
തേൻ - 2 ടേബിൾസ്പൂൺ

കെച്ചപ് , പഞ്ചസാര , തേൻ, 2 -3 ടേബിൾസ്പൂൺ വെള്ളം ചേർത്ത് മിക്സ് ചെയ്തു വയ്ക്കുക.
മൈദാ , കോൺ ഫ്ലോർ, ബേക്കിങ് പൌഡർ കുറച്ചു ഉപ്പും വെള്ളവും ചേർത്ത് കുറച്ചു കട്ടിയിൽ മാവ് പരുവത്തിൽ (thick batter) എടുക്കുക. ചിക്കൻ കഷണങ്ങൾ ഇതിൽ മുക്കി എണ്ണയിൽ വറുത്തു എടുക്കുക. ഒരു പാനിൽ കെച്ചപ് മിക്സ് ചെയ്തത് ചൂടാക്കി കുറുകി വരുമ്പോൾ ചിക്കൻ ചേർത്ത് ഇളക്കി ഓഫ് ചെയ്യുക.ഇതിൽ കുറച്ചു വെളുത്ത എള്ള് കൂടി ചേർക്കാം

കുറച്ചു സ്‌പൈസി ആക്കണമെങ്കിൽ ബാറ്റെരിൽ മുളക് പൊടി കൂടി ചേർക്കുക.ഇതൊരു ചൈനീസ് ഡിഷ് ആണ്. (തേൻ ചൂടാക്കുന്നതു , മൈദാ ഉപയോഗിക്കുന്നത് എന്നിവയെ കുറിച്ചുള്ള തർക്കങ്ങൾ ഒഴിവാക്കുക.)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post