വിജ്റ്റബ്ൾ മജ്ബൂസ്‌
By Sadakkath Kodiyeri
കോളി ഫ്ലവർ
കാബ്സിക്കൻ
കിഴങ്ങ്
കെരറ്റ്
വയ്ദനങ്ങ
ബസ്മതി അരി- 5കപ്പ്
നാരങ്ങ ഉണക്കിയത്- 3
സവാള- 6
തക്കാളി- 4
അറബിക്ക് മസാല
മല്ലി ഇല
ഇഞ്ചി- ചതച്ചത് ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി- പത്ത് അല്ലി ചതച്ചത്
കറുവാ പട്ട- ഒരിഞ്ചു നീളത്തില്‍ ഉള്ളത് മൂന്നോ നാലോ
ഏലക്ക- നാലോ അഞ്ചോ
ബിരിയാണി ഇല- ഒന്നോ രണ്ടോ
നെയ്- നാല് ടേബിള്‍ സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
ഉണങ്ങിയ നാരങ്ങ വെള്ളത്തില്‍ ഇട്ടു ചെറുതായി കുതിര്തുൂ ക. നാരങ്ങയുടെ രണ്ട് വശത്തും കത്തിയുടെ മുന കൊണ്ട് തുളയിടുന്നത് അകം കൂടി കുതിരാന്‍ സഹായിക്കും.
വറചട്ടിയില്‍ നെച്ച് ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് കറുവാ പട്ട ഏലക്ക എന്നിവയിടുക. പിന്നീട് കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു മൂപ്പിക്കുക. നല്ല ബ്രൌണ്‍ നിറം ആകുന്നത് വരെ മൂപ്പിക്കണം. ശേഷം ചതച്ചു വെച്ച ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞു വെച്ച തക്കാളിയും ആവശ്യത്തിന് ഉപ്പും ചേര്ക്കു ക. അറബിക്ക് മസാല ചേർക്കുക വയറ്റണംവിജ്റ്റബിൾ കഷങ്ങള്‍ ചേര്ത്ത് നന്നായി മിക്സ് ചെയ്യുക. ഉണങ്ങിയ നാരങ്ങ കൂടി ഇട്ട ശേഷം അടച്ചു വെക്കുക.
ഇതിനിടയില്‍ അരി നന്നായി കഴുകി വെള്ളം വാര്ന്നു് വെക്കണം. ഏകദേശം എന്നാല്‍ മുഴുവനും പാകമാകാത്ത വിജ്റ്റബ്ൾ അരി ഇടുക. എന്നിട്ട് നന്നായി ഇളക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേര്ക്കാം . നേര്ത്തയ ചൂടുള്ള മൂന്ന് കപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കുക. വെള്ളം മിശ്രിതത്തിന്റെ മുകളില്‍ നില്ക്കു ന്ന വിധം മതി. വെള്ളം തിളക്കുന്നത് വരെ നല്ല തീ വേണം. ബിരിയാണിയില (രണ്ടോ മൂന്നോ കഷണം ആക്കി മുറിച്ചോ, ഇല മുഴുവനായോ)മുകളില്‍ വെച്ച ശേഷം ചെറുതീയില്‍ പാത്രമടച്ചു വെച്ച് വേവിക്കുക. നന്നായി വെന്ത ശേഷം മുകളില്‍ നെയ് ഒഴിച്ച് മല്ലി ഇല ഇട്ട് മിക്സ് ചെയ്യുക. മജ്ബൂസ്‌ തയാര്‍.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post