Black-Eyed Pea Curry
By : Bindu Jayakumar
നമ്മുടെ നാട്ടിലെ പച്ചക്കറികള്‍ ഒന്നും കിട്ടാത്ത ഒരിടത്ത് വന്നപ്പോളാണ് കിട്ടുന്ന സാധനങ്ങള്‍ വെച്ച് നല്ല നല്ല കറികള്‍ എങ്ങിനെ ഉണ്ടാക്കാമെന്ന് പരീക്ഷിച്ചു തുടങ്ങിയത് അങ്ങിനെ എന്റെ പരീക്ഷണങ്ങളില്‍ വീട്ടില്‍ എല്ലാവര്ക്കും ഏറെ ഇഷ്ടമുള്ള ഈ പയറു കറി മിക്കവാറും ഉണ്ടാക്കി തുടങ്ങിയത് . ഇതിന്റെ മലയാളം പേരൊന്നും എനികറിയില്ല കേട്ടോ, നമ്മടെ സോയാബീന്റെ ഒരു വകഭേദം ആണെന്ന് തോന്നുന്നു. എന്തായാലും ചപ്പാത്തികും പൂരിയ്ക്കും ചോറിനുമൊക്കെ കൂട്ടാന്‍ അടിപൊളി ആണ്.
കറുത്ത കണ്ണുള്ള പയര്‍ :) ( black eyed bean) വേണ്ടത്ര എടുക്കാം
തേങ്ങ ചെറുത് അരമുറി ചിരകിയത്
മുളക്പൊടി 1 സ്പൂണ്‍
മല്ലിപൊടി 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി
മസാലപൊടി ഏതും ആവാം (കിച്ചന്‍ കിംഗ് മാസാലയാണ് ടേയ്സ്റ്റ് )
2 ടേബിള്‍സ്പൂണ്‍
സവാള ഇടത്തരം 2
തക്കാളി 2
ഇഞ്ചി ,വെളുത്തുള്ളി അരിഞ്ഞത് ആവശ്യത്തിനു
ഉപ്പ്
എണ്ണ
ഉണ്ടാക്കുന്ന വിധം
പയര് കുറച്ചുനേരം വെള്ളത്തില്‍ ഇട്ടു വെച്ച ശേഷം (സോക്ക് ചെയ്യണമെന്നില്ല,തീ കുറച്ചു നാലഞ്ച് വിസില്‍ ആയാല്‍ വെന്തു കിട്ടും) കുക്കറില്‍ ആവശ്യത്തിനു വെള്ളവും ,ഉപ്പും ഒരു നുള്ള് മഞ്ഞള്‍പൊടിയും ചേര്‍ത്ത് വേവികുക. തേങ്ങ മിക്സിയില്‍ അല്പം മുളക്പൊടിയും മഞ്ഞള്‍പൊടിയും ചേര്‍ത്ത് തരുതരുപ്പായി ഒന്നരച്ചു വെയ്ക്കുക .അരഞ്ഞു പോകരുത്
പാനില്‍ എണ്ണ ഒഴിച്ച് അതില്‍ സവാള നീളത്തില്‍ അരിഞ്ഞത് ,ഇഞ്ചി വെളുത്തുള്ളി എന്നിവ ഇട്ടു നന്നായി വഴറ്റുക , ചുവന്നു തുടങ്ങുമ്പോള്‍ പൊടികള്‍ ചേര്‍ത്ത് ഒന്ന് വഴറ്റുക , ശേഷം അരിഞ്ഞ തക്കാളി ഇട്ടു നന്നായി വഴറ്റി യോചിപ്പിക്കുക (ഒരല്പം വെള്ളം ചേര്‍ത്ത് വഴറ്റിയാല്‍ നന്നായി യോചിച്ചു കിട്ടും) , ഇതിലേക്ക് അരച്ച തേങ്ങയും ചേര്‍ത്ത് ഇളക്കി ,വേവിച്ച പയര്‍ വെള്ളത്തോട് കൂടി തന്നെ ഇട്ടു നന്നായി ഇളക്കി യോചിപ്പിച്ചു കറിവേപ്പിലയും ആവശ്യമെങ്കില്‍ മല്ലിയിലയും ചേര്‍ത്ത് ഇറക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes