Mango Pickle Andhra Pradesh Style 
By : Maria John
ഇത് ഞാൻ ഉണ്ടാക്കിയത് അല്ല എന്ന് ആദ്യം തന്നെ പറഞ്ഞോട്ടെ. കൂട്ടത്തിൽ ജോലി ചെയ്യുന്ന ആന്ധ്രാകാരിക്ക് പച്ചമാങ്ങാ കൊടുത്തതിനു പകരം എന്നിക്കു അച്ചാർ ആക്കി ഒരു കുപ്പി തന്നു. ചോദിച്ചപ്പോൾ റെസിപിയും കിട്ടി. നല്ല രുചി ആണ്. 
ചേരുവകൾ: 6 കപ് മാങ്ങാ കഷ്ണം. (അകത്തെ stone കൂടി മുറിച്ചത്) കടുക് ഒരു കപ് വെയിൽതു വെച്ച് റോസ്‌റ്റ ചെയ്തു പൊടിച്ചത് ഒരു കപ് ചുമന്ന മുളക് പൊടി 1/3 കപ് വെളുത്തുള്ളി ക്രഷ് ചെയ്തത്, രണ്ടു വലിയ സ്പൂൺ ഉലുവ റോസ്‌റ്റ ചെയ്തു ക്രഷ് ചെയ്തത് ഉപ്പു ആവശ്യത്തിന് എണ്ണ (എള്ളെണ്ണ മെച്ചം) 750 ml
ഉണ്ടാക്കുന്ന വിധം:പകുതി എണ്ണയും ഉപ്പും പൊടികളും വെളുത്തുള്ളിയും കൂടി ഒരു പാത്രത്തിൽ ഇട്ടു നല്ലപോലെ ഇളക്കുക. ഒരു ഭരണി/അല്ലെങ്കിൽ കുപ്പി sterilise ചെയ്തു വെക്കുക.ഇനിയും മാങ്ങാ ഓരോ പിടി ആയി എടുത്തു മസാല കൂട്ടിൽ ഇട്ടു നല്ലപോലെ തിരുമ്മി കുപ്പിയിൽ ആക്കുക.നിര നിര ആയി നിരതിയതിനു ശേഷം മിച്ചം ഉള്ള മസാല മുകളിൽ ഇടുക.എണ്ണ മുകളിൽ ഒഴിക്കുക.ഒരു അറ ഇഞ്ചു എങ്കിലും എണ്ണ മുകളിൽ പൊങ്ങി നില്കണം.കുപ്പി അടച്ചു വെക്കുത്.ദിവസവും എടുത്തുഎടുത്തു ഒന്ന് കുലുക്കി അല്ലെങ്കിൽ ഒരു തവികണ കൊണ്ട് ഇളക്കി കൊടുക്കുക. മൂന്നു നാല് ദിവസം ഇങ്ങനെ ചെയ്തു കഴിയുമ്പോഴേക്കും അച്ചാർ റെഡി ആകും. മാങ്ങാ പച്ച നിറം മാറി ഇരിക്കും.
ഇതിലെ മാങ്ങാ വേവുന്നത്‌ കടുകിന്റെയും ഉലുവയുടെയും heating കൊണ്ട് ആണ്. തീയിൽ വേവാത്തതു കൊണ്ട് മാങ്ങാ അലിഞ്ഞു പോകില്ല. എണ്ണ അധികം വേണം. അച്ചാർ തീർന്നു കഴിയുമ്പം ഈ എണ്ണ ഉപയോഗിച്ച മറ്റു കറികൾ പ്രതിയേകിച്ചും മെഴുക്കുപിരടികൾക്കു രുചി ഏറുവാൻ ഉപയോഗിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post