ചപ്പാത്തി -ഫ്രൈഡ് റൈസ് കൂടെ ഒരു ഉഗ്രൻ കോമ്പിനേഷൻ ,സോയ ചങ്ക്‌സ് മഞ്ചൂരിയൻ.
By : Rajini Sujith
റെസിപ്പി .

250 gm സോയ ചങ്ക്‌സ് 10 -15 മിനിട്ട് ചൂടുവെള്ളത്തിൽ ഇട്ട് വെള്ളം വാർത്ത് എടുക്കുക.തണുക്കുമ്പോൾ വെള്ളം പിഴിഞ്ഞ് കളഞ്ഞ് അതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ,കാശ്മീരി ചില്ലിപ്പൊടി രണ്ടര ടേബിൾ സ്പൂൺ ,കോൺഫ്ലോർ രണ്ടര ടേബിൾ സ്പൂൺ ,ആവശ്യത്തിന് ഉപ്പ് ഇവ ചേർത്ത് ഇളക്കി 15 മിനിട്ട് വെച്ചതിന് ശേഷം ഫ്രൈ ചെയ്തെടുക്കുക.

ഇനി ഒരു പാനിൽ ഓയിൽ ഒഴിച്ച് അതിലേക്കു ചെറുതായി അരിഞ്ഞ ഒന്നര സവോള,ഒരു കാപ്സികം ,1 ടേബിൾ സ്പൂൺ വീതം ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക് ഇവ വഴറ്റുക,1 ടീ സ്പൂൺ കുരുമുളക് പൊടി,ആവശ്യത്തിന് ഉപ്പ് ഇവ ചേർക്കുക.ഒരു ടേബിൾ സ്‌പൂൺ വീതം ടോമോട്ടോ കെച്ചപ്പ് -സോയ സോസ് ,ഒരു ടീ സ്‌പൂൺ നാരങ്ങാ നീര് ഇവകൂടി ചേർത്തതിന് ശേഷം ഒരു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ഹാഫ് കപ്പ് വെള്ളത്തിൽ കലക്കി ഇതേല്ക്ക് ഒഴിച്ച് ചൂടാക്കി അതിലേക്ക് വറുത്ത് വെച്ചേക്കുന്ന സോയ ചങ്ക്‌സ് ചേർത്ത് മിക്സ് ചെയ്തെടുക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post