അപ്പോം കടലക്കറിയുമാ കുട്ടികളെ 
അപ്പം ഉണ്ടാക്കാൻ എല്ലാവർക്കും അറിയാമല്ലോല്ലേ.. ഈ കടലക്കറി ഇത്തിരി സ്പെഷ്യൽ ആണ്
അപ്പം ഉണ്ടാക്കുന്ന വിധം 


കടലക്കറി
By : Angel Louis
1 കപ്പ് കടല കുതിർത്ത് 1/2 tspn മഞ്ഞൾപ്പൊടിയും 2 തണ്ട് കറിവേപ്പിലയും കടല വേകാൻ ആവശ്യമായ വെള്ളവും ഒഴിച്ച് കുക്കറിൽ വേവിച്ച് എടുക്കുക... ഒരു ചീന ചട്ടിയിൽ 1 ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 3 കഷണം തേങ്ങാപൂൾ ഒരു ചെറിയ കഷ്ണം പട്ട ,2 ഗ്രാൻമ്പൂ ,1എലയക്കാ,1/2 ടീസ്പൂൺ പെരുംജീരകം ഇട്ട് മൂപ്പിക്കുക ഇതിലേയ്ക്ക്.. 3 തക്കാളി സ്കിൻ ഉള്ളിലെ സീഡ്സും മാറ്റി ചേർത്ത് നന്നായി വഴറ്റുക വഴന്നു വരുമ്പോൾ 1 1/2 tblspn മുളക് പൊടി, 2 tspn മല്ലിപ്പൊടി 1/4 tspn മഞ്ഞൾ പൊടി, 2 നുള്ള് ഗരം മസാല പൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ ഒരു പ്ലേറ്റിലേക്ക് മാറ്റി തണുക്കാൻ വയ്ക്കുക തണുത്ത ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക..
ചീന ചട്ടിയിൽ 1 tblpsn എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1/2 ടpn കടുക് ,കറിവേപ്പിലയും ഇട്ട് പൊട്ടി വരുമ്പോൾ 2 ടേബിൾ സ്പൂൺ തേങ്ങാ കൊത്ത് ഇട്ട് മൂപ്പിച്ച ശേഷം 2 ചെറിയ സവാള ചെറുതായി അരിഞ്ഞതും, 2 പച്ചമുളക് പിളർന്നതും ചേർത്ത് വഴറ്റുക സവാള നന്നായി വഴന്നു തുടങ്ങുമ്പോൾ 2 തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് വഴറ്റുക തക്കാളി നന്നായി വെന്ത് ഉടഞ്ഞ് തുടങ്ങുമ്പോൾ അരച്ച് വച്ചേക്കുന്ന അരപ്പും ശകലം വെള്ളവും ആവശ്യത്തിന് ഉപ്പും ഇട്ട് അരപ്പ് മൂടി വച്ച് വേവിക്കുക അരപ്പ് വെന്ത ശേഷം വേവിച്ച കടലയും ആവശ്യത്തിന് വെള്ളവും ചേർത്ത് തീളപ്പിക്കുക നല്ലപോലെ വെന്ത് എണ്ണ തെളിയുമ്പോൾ തീ ഓഫ് ചെയ്യുക

ചോറിനൊപ്പവും നല്ല ഒരു കറി ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post