എഗ്ഗ് ഷെൽ ചോക്ലേറ്റ് ബ്രൗണി 
By : Latha Subramanian
എഗ്ഗ് ഷെൽ 6 എണ്ണം 
ഡാർക്ക്‌ ചോക്ലേറ്റ് 50ഗ്രാം 
ബട്ടർ 25Gram
ഗോതമ്പ് പൊടി 50 ഗ്രാം
പഞ്ചസാര 1/2Cup
വാനില എസ്സെൻസ് 1 ടേബിൾ സ്പൂൺ
ഷുഗർ പൌഡർ 1/4കപ്പ്
കൊക്കോ പൗഡർ 3 ടേബിൾ സ്പൂൺ
ബേക്കിംഗ് പൗഡർ ഒരു നുള്ള്
ബേക്കിംഗ് സോഡ ഒരു നുള്ള്
ഉപ്പ് ഒരു നുള്ള്

തയ്യാറാക്കുന്ന വിധം :-

6 എഗ്ഗിന്റെ ഷെൽ മാത്രമായി എടുക്കുക. മുകളിൽ ഒരു ഹോൾ ഉണ്ടാക്കി എടുക്കണം. നന്നായി വെള്ളം ഒഴിച്ച് ക്ലീൻ ചെയ്യണം. ഉള്ളിലെ നമ്മൾ ഒരു പാത്രത്തിൽ 4 എണ്ണത്തിന്റെ മാറ്റി വെക്കാം. രണ്ടെണ്ണത്തിന്റെ വേറൊരു പാത്രത്തിലും വെക്കാം. മൈക്രോവേവിൽ ഒരു ഗ്ലാസ്‌ ബൗളിൽ ബട്ടറും, ഡാർക്ക്‌ ചോക്ലേറ്റം മിക്സക്കി 1 മിനിറ്റ് ചൂടാക്കുക. ഇപ്പോ ചോക്ലേറ്റ് മെൽറ്റായി. നല്ല ഷൈനിങ് ഉണ്ടാകും ബട്ടർ ചേർത്തതോണ്ട്. നന്നായി ഇളക്കുക. പഞ്ചസാര മിക്സിയിലിട്ട് പൊടിക്കുക. മാറ്റിവച്ച രണ്ടുമുട്ടടെ ഉള്ളിലെ വെള്ളയും മഞ്ഞയും ഒരു സ്പൂൺ കൊണ്ട് നന്നായി മിക്സ് ചെയ്യുക.ഉപ്പും ചേർക്കുക. പഞ്ചസാര പൊടിയും ചേർക്കുക. ബാക്കി നാല് മുട്ടേടെ ഉള്ളിലെ പൊരിച്ചു കഴിച്ചോളൂ. ഗോതമ്പുപൊടിയിൽ ബേക്കിംഗ് പൗഡറും, ബേക്കിംഗ് സോഡയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഇനി നമ്മൾ മെൽറ്റ് ആക്കി വച്ച ചോക്ലേറ്റിലേക്ക് തയ്യാറാക്കിവച്ച മുട്ട പഞ്ചസാര ചേർത്തതും, പിന്നെ റെഡി ആക്കിവച്ച ഗോതമ്പ് പൊടിയും ചേർക്കുക. വളരെ നന്നായി എല്ലാം കൂടി മിക്സ് ചെയ്യുക. ബീറ്റർ ഉണ്ടെങ്കിൽ ഉപയോഗിക്കാം, അല്ലെങ്കിൽ നമ്മുടെ സ്പൂൺ കൊണ്ടും നന്നായി ചെയ്യാൻ പറ്റും. ബാറ്റ്‌ർ റെഡി. ഇനി ക്ലീൻ ചെയ്ത എഗ്ഗ് ഷെല്ലിൽ കുറച്ചു ഓയിൽ ഒഴിച്ച് ഒന്ന് കുലുക്കുക.ഒട്ടി പിടിക്കാതിരിക്കാനാണ്. 6 എണ്ണം അങ്ങിനെ ചെയ്യണം. എന്നിട്ട് എക്സ്ട്രാ എണ്ണ കളയാം. ഇനി നമുക്ക് എഗ്ഗിന്റെ ഉള്ളിൽ ഹാഫ് വരെ ഈ ബാറ്റ്‌ർ നിറക്കാം. പൈപ്പിങ് ബാഗ് ഉപയോഗിച്ച്. അതില്ലെങ്കിൽ കോൺപോലെ ഷേപ്പാക്കി പ്ലാസ്റ്റിക്‌ ഉപയോഗിച്ചൽ മതി. 180 ഡിഗ്രിയിൽ പ്രെഹീറ്റ് ചെയ്ത ഓവനിൽ 15 മിനിറ്റ് ബേക്ക്‌ ചെയ്യുക. ഇനി ഈ മുട്ടേനെ ഓപ്പോസിറ്റ് സൈഡ് വച്ച് കുറച്ചു ഭാഗം പൊട്ടിച്ചെടുത്തു സർവ് ചെയ്യാം. ലേശം ചോക്ലേറ്റ് സിറപ് പുരട്ടാം മുകളിൽ. ചോക്ലേറ്റ് ബ്രൗണിനെ വേണമെങ്കിൽ ഡെക്കറേറ്റ് ചെയ്യാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post