Thenga Varutharacha Mutton Curry / തേങ്ങ വറുത്തരച്ച മട്ടൺ കറി
By : Anjali Abhilash
മട്ടൺ : 500gm
സവാള : 1
ഇഞ്ചി വെളുത്തുള്ളി ചതച്ചത് : 3 ടേബിൾ സ്പൂൺ
പച്ചമുളക് : 3 എണ്ണം
തക്കാളി : 1
കറിവേപ്പില
മല്ലി ഇല
വെളിച്ചെണ്ണ
കടുക്
വറ്റൽ മുളക്
തേങ്ങ കൊത്ത്
ഉപ്പ്

വറുത്തരക്കാൻ

തേങ്ങ ചിരവിയത് : 1/2 കപ്പ്
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
മുളക് പൊടി : 3 ടി സ്പൂൺ
മല്ലി പൊടി : 2 ടി സ്പൂൺ
പെരുംജീരകം : 1/2 ടി സ്പൂൺ
കറുവ പട്ട : ഒരു ചെറിയ കഷ്ണം
ഏലയ്ക്ക : 2
ഗ്രാമ്പു : 2
കുരുമുളക് : 1 ടി സ്പൂൺ
ചെറിയ ഉള്ളി : 2
വെളുത്തുള്ളി : 2
കറിവേപ്പില : 2 തണ്ട്

മട്ടൺ ഉപ്പ് , മഞ്ഞൾ പൊടി, കുറച്ചു വെള്ളം എന്നിവ ചേർത്ത് വേവിക്കുക
തേങ്ങ വറുത്തരക്കാൻ
ഒരു പാനിലേക്കു പട്ട, ഗ്രാമ്പു, ഏലയ്ക്ക, പെരുംജീരകം, കുരുമുളക് ചേർത്ത് ഒന്ന് ചൂടാക്കുക
ശേഷം തേങ്ങ, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് ചെറിയ തീയിൽ ഇളം ബ്രൗൺ കളർ ആവും വരെ വറക്കുക
എന്നിട്ടു ഇതിലേക്ക് മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി ചേർത്ത് നന്നായി മൂപ്പിച്ചു തീ ഓഫ് ചെയ്യുക. തണുത്തു കഴിഞ്ഞു നന്നായി അരച്ചെടുക്കുക
ഒരു പാനിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, പച്ചമുളക് ചതച്ചത് ചേർത്ത് നന്നായി വഴറ്റുക
തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കി വേവിച്ചു വെച്ച മട്ടൺ വെള്ളത്തോട് കൂടി ചേർത്ത് നന്നായി തിളപ്പിക്കുക
ഇതിലേക്ക് വറുത്തരച്ചു വെച്ച തേങ്ങയും പാകത്തിനു വെള്ളവും ഉപ്പും ( വേണമെങ്കിൽ ചേർക്കുക ) ചേർത്ത് തിളപ്പിക്കുക
കുറച്ചു നേരം അടച്ചു വെച്ച് ചെറിയ തീയിൽ തിളപ്പിക്കുക
കറി പാകത്തിനു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില എന്നിവ ചേർത്ത് തീ ഓഫ് ചെയ്യുക
കടുക്, വറ്റൽ മുളക്, തേങ്ങാ കൊത്ത് എന്നിവ ചേർത്ത് വറവിടുക

ഉരുളക്കിഴങ്ങു ഇഷ്ടമാണെങ്കിൽ ചേർക്കാം.
തേങ്ങ വറുത്തരക്കുമ്പോൾ മല്ലി പൊടിക്കും, മുളക് പൊടിക്കും പകരം വറ്റൽ മുളകും മല്ലിയും ചേർക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post