ഗോതമ്പ് പായസം 
തയാറകിയത്‌: റജുല സൈനുധീൻ 


ചേരുവകള്‍

സൂചി ഗോതമ്പ്( നുറുക്ക് ഗോതമ്പ്) -150ഗ്ം
ശർക്കര -250ഗ്ം
തേങ്ങയുടെ 2 ആം പാൽ - 2.5 കപ്പ്
തേങ്ങയുടെ ഒന്നാം പാൽ -1 കപ്പ്
ഏലക്കാപൊടി -1 റ്റീസ്പൂൺ
ചുക്ക്പൊടി -1/2 റ്റീസ്പൂൺ
ജീരകപൊടി -1/2 റ്റീസ്പൂൺ
കശുവണ്ടി പരിപ്പ്,കിസ്മിസ്സ്
തേങ്ങാകൊത്ത് -5 റ്റീസ്പൂൺ
നെയ്യ് -1/2 റ്റീകപ്പ്

എങ്ങനെ തയ്യാറാക്കാം?

പടി 1

ഗോതമ്പ് കുറച്ച് വലിയ തരികളാണെങ്കിൽ 1 മണികൂർ വെള്ളത്തിൽ ഇട്ട ശെഷം ഉപയോഗിക്കുന്നെ ആവും നല്ലത്, അപ്പൊ പെട്ടെന്ന് വെന്ത് കിട്ടും

പടി 2

ശർക്കര ഉരുക്കി പാനിയാക്കി അരിച്ച് വക്കുക.

പടി 3

1 നൊൻസ്റ്റിക്ക്‌ പാനിൽ കുറച്ച് നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ ഗോതമ്പ് ചേർത്ത് ഒന്ന് ചെറുതായി വറക്കുക.

പടി 4

ശെഷം 1.5 കപ്പ് രണ്ടാം പാൽ ചേർത്ത് ഇളക്കി ഗോതമ്പ് ആ പാലിൽ വേവിച്ച് എടുക്കുക.വെള്ളം ആവശ്യമെങ്കിൽ മാത്രം ചേർക്കുക.രണ്ടാം പാലിൽ വേവിച്ച് എടുതാൽ രുചി കൂടും.

പടി 5

ഗോതമ്പ് വെന്തു വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി വേവിക്കുക.

പടി 6

കുറച്ച് കുറുകാൻ തുടങ്ങുമ്പോൾ ബാക്കി രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കൊണ്ടിരിക്കുക.

പടി 7

ഒന്നു കൂടി ഗോതമ്പ് വെന്ത് കുറുകാൻ തുടങ്ങുമ്പോൾ ഒന്നാം പാൽ,ഏലക്കാപൊടി,ചുക്ക് പൊടി,ജീരകപൊടി ഇവ കൂടെ ചെർത്ത് ഇളക്കുക

പടി 8

ഒന്ന് ചെറുതായി തിളച്ച ശെഷം തീ ഓഫ് ചെയ്യാം.

പടി 9

പാനിൽ നെയ്യ് ഒഴിച്ച് ചൂടാകുമ്പോൾ കശുവണ്ടി പരിപ്പ്,കിസ്മിസ് ഇവ മൂപ്പിച്ച് പായസത്തിലെക്ക് ചേർത്ത് ഇളക്കി ഉപയോഗിക്കാം.

പടി 10

നല്ല രുചികരമായ ,കൊതിയൂറുന്ന ഗോതമ്പ് പായസം തയ്യാർ.എല്ലാരും ഉണ്ടാക്കി നോക്കണം ട്ടൊ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post