ഞാനിന്നൊരു സ്പെഷൽ ക്യാരറ്റ് ബ്രഡ് ഉണ്ടാക്കി. എന്റെ കണ്ണമ്മോന്റെ ഫേവറേറ്റ് ആണിത്. അവൻ കുറച്ച് ദിവസമായി എന്റെ വീട്ടിലായിരുന്നു. വന്നപ്പോ മുതൽ വലിയ സോപ്പിംഗ് ബ്രഡ് ഉണ്ടാക്ക് അമ്മാ.അമ്മയുടെ കയ്യിൽ നിന്ന് എന്തേലും കഴിച്ചിട്ട് എത്ര ദിവസമായി എന്നൊക്കെ. നിങ്ങള് ഞെട്ടണ്ടാട്ടോ. വേറൊന്നും കൊണ്ടല്ല ചെക്കൻ 10th ൽ Exam എഴുതിയേക്കുവാ റിസൾട്ട് വരാറായി സോപ്പിംഗ് ആണ്. എന്തായാലും ഞാൻ ഉണ്ടാക്കി റെസിപ്പി തരാം നിങ്ങളും ഉണ്ടാക്കില്ലേ - ..
ക്യാരറ്റ് ബ്രഡ്
ഒരു ടീസ്പൂൺ ഈസ്റ്റ് ഒരു നുള്ള് പഞ്ചസാരയും ചേർത്ത് ചെറുചൂടുവെള്ളം ചേർത്ത് പൊങ്ങാൻ വെക്കുക. ഒന്നരക്കപ്പ് മൈദയിൽ അര സ്പൂൺ ഉപ്പ്, മൂന്ന് സ്പൂൺ പഞ്ചസാര, 2 ടേബിൾ സ്പൂൺ ഓയിൽ അരക്കപ്പ് പാൽ പൊങ്ങിയ ഈസ്റ്റ് എന്നിവ ചേർത്ത് നന്നയി കുഴച്ച് രണ്ട് മണിക്കൂർ മാവ് പൊങ്ങാൻ വെക്കുക .കാരറ്റ് ഗ്രേറ്റ് ചെയ്ത് മാവിൽ ചേർത്ത് വീണ്ടും കുഴക്കുക ഇത് ബ്രഡ് ഉണ്ടാക്കുന്ന മോൾഡിൽ വെക്കുക മുകളിൽ മിൽക്ക് വാഷ് ചെയ്യുക. വെളുത്ത എള്ള് തൂകി കൊടുക്കുക. പ്രീ ഹീറ്റ് ചെയ്ത ഓവനിൽ 250° cൽ മുപ്പത് മിനിറ്റ് ബേക്ക് ചെയ്തെടുക്കാം
By : Jensy Anil

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post