ഗോതമ്പ് പൊറോട്ട
By : Shimal Jose
ഗോതമ്പ് പൊടി-1കപ്പ്
തൈര് -1ടേബിൾ സ്പൂൺ
ഉപ്പ് -1\2 ടീസ്പൂൺ
എണ്ണ -1 ടീസ്പൂൺ
നെയ്യ് - ആവശ്യത്തിന്

ഒരു ബൗളിലേയ്ക്ക് ഇവയെല്ലാം ഒരുമിച്ചെടുത്ത് നന്നായി കുഴച്ച് യോജിപ്പിച്ച് ഒരു ബോളുപോലെയാക്കി നനഞ്ഞതുണി കൊണ്ട് മൂടി അരമണിക്കൂർ മാറ്റി വയ്ക്കുക.

അരമണിക്കൂറിനുശേഷം ഉരുട്ടിവച്ച മാവെടുത്ത് ചെറിയ ഉരുളകളാക്കി വയ്ക്കുക.
ഓരോ ഉരുളയും കനംകുറച്ച് പരത്തി അതിനു മുകളിൽ നെയ്യ്(എണ്ണ ) പുരട്ടി കുറച്ച് ഗോതമ്പ് പൊടി തൂവി അങ്ങോട്ടുമിങ്ങോട്ടും ഞൊറിവിട്ടെടുത്ത് ചുരുട്ടി എടുത്ത് വീണ്ടും പൊടി തൂവി കട്ടിയിൽ പരത്തി ചുട്ടെടുക്കുക.
4-5എണ്ണം ചുട്ടുകഴിയുമ്പോൾ ചെറുതായി ഒന്നിടിച്ച് അലുക്കുകൾ തിരിച്ചെടുക്കുക.

നല്ലരുചിയും ആരോഗ്യകരവുമായ ഗോതമ്പ് പൊറോട്ട റെഡി...ഇനി ഇഷ്ടമുള്ള കറിയും ചേർത്ത് കഴിച്ചോളൂ.
ഞാൻ എഴുതിയപ്പോൾ ബുദ്ധി മുട്ടായി തോന്നിയാലും ഈസിയാണ് ഇത് ഉണ്ടാക്കാൻ.
എല്ലാവരും ഉണ്ടാക്കി നോക്കണേ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post