ചെമ്മീൻ റോസ്റ്റ്
By : Sree Harish
തേങ്ങാക്കൊത്തും കുരുമുളകുപൊടിയും കറിവേപ്പിലയുമൊക്കെ നിറയെ വഴറ്റി ചേർത്ത് തയ്യാറാക്കിയ ചെമ്മീൻ റോസ്റ്റ് !
ചെമ്മീൻ -1/2 kg
സവാള -2
ചെറിയ ഉള്ളി -10
തക്കാളി -1
ഇഞ്ചി - ഒരു ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി-5 അല്ലി പൊടിയായി അരിഞ്ഞത്
പച്ചമുളക്- 5 (എരിവ് അനുസരിച്ച്)
മുളക് പൊടി -1 ടി സ്പൂണ്‍
മല്ലിപ്പൊടി -1ടേബിൾ സ്പൂണ്‍
പെരുംജീരകം ചൂടാക്കി പൊടിച്ചത് -1 ടി സ്പൂണ്‍
കുരുമുളക് പൊടി -2 ടി സ്പൂണ്‍ (എരിവ് അനുസരിച്ച്)
മഞ്ഞൾപ്പൊടി -1/ 2 ടി സ്പൂണ്‍
ഉപ്പ് ,കറിവേപ്പില,എണ്ണ ,കടുക്,തേങ്ങാക്കൊത്ത് - അവശ്യത്തിന്
ചെമ്മീൻ നന്നായി വൃത്തിയാക്കി അല്പ്പം മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും കുറച്ചു വെള്ളവും ചേർത്ത് 10 മിനിട്ട് കുക്ക് ചെയ്തു മാറ്റിവെക്കാം
പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്ത ശേഷം തേങ്ങാക്കൊത്തും കറി വേപ്പിലയുമിട്ട് വഴറ്റുക .ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും ഒന്നു വഴറ്റുക . അരിഞ്ഞ ചുവന്നുള്ളി ചേർക്കാം.അതിനു ശേഷം സവാളയും ഉപ്പും അല്പ്പം മഞ്ഞൾപ്പൊടിയും ചേർത്ത് ബ്രൌണ്‍ നിറമാകും വരെ വഴറ്റണം.ഇതിൽ അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി ചേർത്ത്ഇളക്കിയശേഷം മുളകുപൊടി,മല്ലിപ്പൊടി ,കുരുമുളക് പൊടിഎന്നിവ ചേർക്കാം. തക്കാളി നന്നായി വെന്തു ചേർന്നു കഴിഞ്ഞ് വേവിച്ചു വെച്ചിരിക്കുന്ന ചെമ്മീൻ ചേർക്കാം.ശേഷം പെരും ജീരകം പൊടിച്ചത് കൂടി ചേർത്ത് നന്നായി ഇളക്കി വാങ്ങാം.റൈസ്/ ചപ്പാത്തി / ബ്രെഡ് / നാൻ കൂടെ കഴിക്കാം.

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes