മട്ടൻ മസാല
By : Shejeena Salim
മട്ടൻ - ഒരു കിലോ
മുളക് പൊടി - ഒന്നര സ്പൂൺ
മല്ലിപൊടി - രണ്ട് സ്പൂൺ
മഞ്ഞൾ പൊടി - അര സ്പൂൺ
കുരുമുളക് പൊടി - ഒരു സ്പൂൺ
ഗരം മസാല - ഒരു സ്പൂൺ
പെരിംജീരകം പൊടിച്ചത് അര സ്പൂൺ
സവാള അരിഞ്ഞത് - രണ്ട്
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - മൂന്ന് സ്പൂൺ
തക്കാളി അരിഞ്ഞത് - ഒന്ന്
അണ്ടിപരിപ്പ് അരച്ചത് - രണ്ട് സ്പൂൺ
കറിവേപ്പില, ഉപ്പ്, എണ്ണ, മല്ലിഇല
മട്ടൻ കഴുകി വൃത്തിയാക്കി വെള്ളം വാരാൻ വെക്കുക. കുക്കറിൽ എണ്ണ ചൂടാക്കി സവാള വഴറ്റുക ഇളം ബ്രൗൺ നിറം ആകുന്നത് വരെ, അതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കറിവേപ്പില ഇട്ട് കൊടുത്ത് നന്നായി ഇളക്കിയ ശേഷം തക്കാളിയും, പൊടികളും ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം കഴുകി വെച്ച മട്ടനും ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് വേവിക്കുക. കുക്കർ തുറന്ന് വെള്ളം അധികം ഉണ്ടെങ്കിൽ വററിച്ചെടുക്കുക അതിന് ശേഷം അണ്ടിപരിപ്പ് അരച്ചതും മല്ലി ഇലയും ചേർത്ത് കൊടുക്കാം. അത് മട്ടനിൽ നന്നായി മിക്സായാൽ അടുപ്പിൽ നിന്ന് മാറ്റാം. മട്ടൻ മസാല റെഡി

Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes