ക്ഷീണം അകറ്റാൻ മസാല ടീ
By : Nizam Nizam
വിദേശികൾ ഇന്ത്യയിൽ എത്തിയാൽ കുടിക്കാൻ ഇഷ്ടപെടുന്ന ഇന്ത്യൻ പനിയങ്ങളിൽ ഒന്നാണ് മസാല ടീ. കേരളത്തിൽ ഉള്ളവർക് അത്ര പരിജയം കാണില്ല ഈ നോർത്ത് ഇന്ത്യൻ പാനീയത്തെ. എന്താണ് മസാല ടീ നമ്മുടെ ചായയിൽ ഗരം മസാല ചേര്കുന്നതാണ് മസാല ചായ . ഏലയ്ക്ക ഗ്രാമ്പു പട്ട ചുക്ക് പെരുംജീരകം കുരുമുള്ളക് ഇവ ചേരുന്നതാണ് ഗരം മസാല. . ചെറു തീയിൽ വെള്ളം തേയില ചേർത്ത് തിളപ്പിച്ച്‌ അതിലേക്കു ചെറുതായി നുറുക്കിയ ഇഞ്ചി ചേർക്കണം. നല്ലപോലെ തിളയ്കുമ്പോൾ അതിലേക് പാലും പൊടിച്ച ഗരം മസാലയും ചേർത്ത് അരിച്ചു ഉപയോഗികാം. വിപണിയിൽ ലഭിക്കുന്ന പൊടി മസാലയും നമ്മുക്ക് ഉപയോഗിക്കാം. എന്തിനു മസാല ചായ കുടിയ്ക്കണം നോർത്ത് ഇന്ത്യയിൽ തണുപ്പ് സമയത്ത് തണുപ്പിൽ നിന്ന് രക്ഷ നേടാൻ ആണ് മസാല ചായ ഉപയോഗിക്കുനത്. എന്നാൽ ഇത് അല്ലാതെ മാസല ചായക്ക് മറ്റു ചില ഗുണങ്ങൾ കൂടെ ഉണ്ട്. നമ്മുടെ ക്ഷീണം അകറ്റാൻ ഉള്ള ശക്തി ഇതിനു ഉണ്ട്. നമ്മുടെ രോഗ പ്രതിരോധ ശേഷി കൂട്ടാനും മസാല ടീ സഹായിക്കും. പനിയിൽ നിന്നു രക്ഷ നേടാൻ ഒരു ഔഷദം ആയി പോലും മസാല ടീ ഉപയോഗിക്കുന്നു. മസാല ടീയിലെ മസാല ശരിയായ ദഹനത്തിനു നല്ലതാണു. ഗ്രാമ്പു, ഏല്ലയാക്ക, പട്ട, ഇവ ശരീരത്തിലെ ചീത്ത കൊള്സ്ട്രോൾ കുറയ്ക്കുക മാത്രം അല്ല ഇൻസുലിന്റെ ഉല്പാതന്നം വർധിപികുകയും അത് വഴി ഡയബെറ്റിസ് വരുവാൻ ഉള്ള സാധിയത കുറയ്കുകയും ചെയ്യുന്നു. മസാല ചായയുടെ എന്നും ഉള്ള ഉപയോഗം തടി കുറയ്ക്കാനും സഹായിക്കുന്നു എന്ന് പഠനങ്ങൾ പറയുന്നു. ഇത്രയും അധികം ഗുണങ്ങൾ ഉള്ള മസാല ചായയെ നമ്മൾ മലയാളികൾ മാത്രം എന്തിനു ഒഴിവാകണം നമ്മുക്കും ഇനി ഈ പാനീയത്തെ നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗം ആക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post