പൊതിച്ചോറ് കഴിക്കാൻ കുറച്ചു നാളായി മോഹം
By : Hanan Hanan
😊വീട്ടിൽ ഉള്ള ഖൽബ് നു കുട്ടിയോൾക്കും ഇങ്ങനത്തെ പൂതി ഉണ്ടാവാറില്ല താനും.
ഇന്ന് ഞാൻ ആ മോഹം സഫലമാക്കി ട്ടോ.
രാവിലെ തന്നെ കറി കൾ ഒക്കെ ഉണ്ടാക്കി വാഴയില വാട്ടി എടുത്തു അതിൽ എല്ലാം പൊതിഞ്ഞു വെച്ച്..ചോറിന്റെ കൂടെ കിഴങ്ങു കറി...മുട്ട പൊരിച്ചത്...മുരിങ്ങയില തോരൻ..കുറച്ചു ഇഞ്ചി ചേർത്ത തേങ്ങ ചമ്മന്തി ..കൂടെ ഇന്നലത്തെ പൊടി മീൻ പൊരിച്ചതും..ഉണക്ക മീൻ പൊരിച്ചതും..കുറച്ചു നാരങ്ങാ അച്ചാറും .ഇത്രേം ഇണ്ടായിരുന്നുള്ളു...ഇതിലെ എല്ലാം റെസിപി യും നിങ്ങള്ക് അറിയാം ല്ലോ..എന്നാലും വേണ്ടില്ല rule is rule... അപ്പൊ ചമ്മന്തി റെസിപി തരാം.. ചമ്മന്തി നമ്മുടെയൊക്കെ weakness ആണല്ലോ ല്ലേ.
ആദ്യം ഒരു കപ്പ് തേങ്ങായിലോട്ടു എണ്ണയിൽ വറുത്ത 5 വറ്റൽ മുളക്..3 ചുവന്നുള്ളി...ഒരു കുഞ്ഞി കഷ്ണം ഇഞ്ചി.കൂടെ ആവശ്യത്തിനു ഉപ്പു...വാളൻ പുളി 3 കറിവേപ്പില...ഇവ ചേർത്ത് നന്നായിട്ട് അരചരടുക്കുക..കുറച്ചു വെളിച്ചെണ്ണ കൂടി ചേർത്താൽ spr ആണ് ട്ടോ..
ഉച്ചയ്ക്ക് വാഴയിലയിൽ പൊതിഞ്ഞ പൊതി ചോറ് തുറന്നപ്പോൾ വന്ന ഒരു മണം ഉണ്ടല്ലോ....ന്റെ സാറേ
ഹ ഹ ഹ...കൊതി വന്നെങ്കിൽ വല്ലപ്പോഴും ഇങ്ങനെ ഒകെ ഉണ്ടാക്കി കഴിക്കണം ന്റെ മിത്രങ്ങളെ..പഴമയുടെ രുചി...അത് എന്തെന്ന് ഞാൻ പറയണ്ടല്ലോ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post