നമ്മള് കണ്ണൂക്കാരുടെ മധുരകൂന്തി അറിയോ നിങ്ങക്ക്... 
By : Ansina VP
ഇല്ലെങ്കിൽ ഞാൻ പറഞ്ഞു തരാം.....
നിങ്ങൾടെ നാട്ടിലെ പേരും എല്ലാരും പറഞ്ഞോളൂ.....
സിമ്പിളാ... 
ഇനി കടയിൽ പോയി വാങ്ങണ്ടാട്ടോ....
കടലപൊടി ഒരുകപ്പ്
അരിപൊടി അരക്കപ്പ് (പത്തിരിപൊടി)
ഉപ്പ് ഒരു നുള്ള്
എണ്ണ
വെള്ളം ആവശ്യത്തിന്
പഞ്ചസാര
ഏലക്കാപൊടി ഒരു നുള്ള്
ആദ്യം കടലപൊടിയും അരിപൊടിയും ഉപ്പും മിക്സ് ചെയ്ത് ആവശ്യത്തിന് വെള്ളം ചേർത്ത് കട്ടിയിൽ കുഴക്കുക
പഞ്ചസാര പാനി തയ്യാറിക്കി വെക്കുക. അതിൽ ഏലക്കപൊടി ചേർത്ത് കൊടുക്കണം.
സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറച്ച് ചൂടായ എണ്ണയിൽ നീളത്തിൽ വറുത്തുകോരുക.
ഇത് കഷ്ണങ്ങളാക്കി പഞ്ചസാര പാനിൽ ഇട്ട് ഒന്നിളക്കി പ്ലേറ്റിൽ നിരത്തുക... തണുത്താൽ കുപ്പിയിലാക്കി സൂക്ഷിക്കാം.....
എന്നാ പിന്നെ ഉണ്ടാക്കാല്ലേ.... വേഗം നോക്കിക്കോളൂ
Previous Post Next Post