വാഴക്കൂമ്പ് കട് ലെറ്റ്‌ 
By : Manju Renjith
എന്റെ മോൾ വാഴക്കൂമ്പു (വാഴക്കുടപ്പൻ ) കഴിക്കില്ല. എന്നാൽ ഒരു കട്ലറ്റ് ഉണ്ടാക്കി കൊടുത്തു നോക്കാം എന്നു കരുതി. 
വാഴക്കൂമ്പ് 1ചെറിയ കപ്പ് 
പൊട്ടറ്റോ 2 
സവാള 1
പച്ചമുളക് 1
വെളുത്തുള്ളി, ഇഞ്ചി 1 സ്പൂൺ
ഉപ്പ്, എണ്ണ
മസാലപ്പൊടി 1/2 spoon
മുളകുപൊടി 1/4 spoon
മല്ലിപ്പൊടി 1/4
മഞ്ഞൾപൊടി 1/4
കുരുമുളകുപൊടി 1/2സ്പൂൺ
വാഴക്കൂമ്പ് പൊടിയായി അരിഞ്ഞു വെളിച്ചെണ്ണ മഞ്ഞൾപൊടി ഇട്ടു നന്നായി തിരുമ്മി എടുക്കുക.ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് വാഴക്കൂമ്പ് ഇട്ടു നന്നായി വഴറ്റുക. അതിലേക്കു സവാള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി വേവിച്ച പൊട്ടറ്റോ ഇവയെല്ലാം ചേർത്ത് നന്നായി വഴന്നുവരുമ്പോൾ മുളക്, മല്ലി മസാല, കുരുമുളക്, ഉപ്പ് ചേർത്ത് വഴറ്റുക ഈ കൂട്ട് നന്നായി തണുത്തതിനു ശേഷം ഇഷ്ടമുള്ള ഷേപ്പ് ആക്കി മുട്ടവെള്ളയിൽമുക്കി വറുത്തെടുക്കുക.
വാഴക്കൂമ്പ് ആണെന്ന്
കക്ഷി അറിഞ്ഞില്ല ഇത്‌ വെജ് കട്ലറ്റ് ആണെന്ന് കരുതി ഇഷ്ടത്തോടെ കഴിച്ചു

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post