ഉപ്പുമാങ്ങ കറി 
By : Maria John
എന്നിക്കു പെട്ടെന്ന് ഒരു നൊസ്റ്റാൾജിയ.പണ്ട് എന്റെ അമ്മച്ചി ഉണ്ടാക്കുമായിരിന്നു.ഈ കറിക്കു അളവും തൂക്കവും ഒക്കെ ഉപ്പുമാങ്ങയുടെ ഉപ്പും പുളിയും അനുസരിച്ചു ഇരിക്കും.അതിനാൽ ചേരുവകൾ മാത്രം പറയുന്നു.ഉണ്ടാക്കുന്നതിനു മുമ്പു ഒരു ചെറിയ കഷണം മാങ്ങ തിന്നു നോക്കാൻ മറക്കല്ലേ 

ഉപ്പുമാങ്ങ സവാള,പച്ചമുളക്,വെളുത്തുള്ളി എന്നിവ അരിഞ്ഞത് കുറച്ചു കറിവേപ്പിലയും ഒരു ഞുള്ളു ജീരകവും അല്പം മഞ്ഞളും കൂട്ടി വെള്ളം ചേർത്ത് വേവിക്കുക. വേവാൻ ഒന്നും ഇല്ല.സവാളയും വെളുത്തുള്ളിയും ഒന്ന് വാടി കിട്ടണം അത്ര തന്നെ.ഇതിലേക്ക് തേങ്ങാ അരച്ചത് ചേർക്കുക.ഒന്ന് ചൂടാക്കണം.തേങ്ങാ ചേർത്തതിന് ശേഷം തിള വരാതിരിക്കാൻ ശ്രമിക്കുക.കടുക് പൊട്ടിക്കുക.
ഞാൻ തേങ്ങാപാൽ ആണ് ഉപയോഗിച്ചത്.എരു കുറക്കാൻ കശ്‍മീരി മുളകാന് താളിക്കാൻ ഉപയോഗിച്ചത്.
ഉപ്പു ഉപയോഗിക്കേണ്ട ആവശ്യം ഇല്ല എന്ന് എടുത്തു പറഞ്ഞോട്ടെ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post