ഹായ്...ഇന്നത്തെ ഐറ്റം സിമ്പിൾ ആണ് ട്ടോ...മലബാറുകരുടെ സ്വന്തം റെസിപി...
പഴമയുടെ രുചി എന്നൊക്കെ പറയാം.....റെസിപി എന്ന് പറയാനൊന്നും ഇല്ല...

ആദ്യം 2 എത്തപ്പഴം ഒരു നുള്ളു ഉപ്പിട്ട് തോടോട് കൂടി വേവിച്ചെടുക്കണം...എന്നിട്ടു ഇത് റൗണ്ടായി കട്ട് ചെയ്തു 1 കപ്പ് grated തേങ്ങയും ആവശ്യത്തിനു പഞ്ചസാരയും ചേർത്ത് ഒന്ന് മിക്സ് ചെയ്യണം .ഇത്രേ ഉള്ളോ ...നെയ്യ് ഒന്നും ചേർക്കേണ്ട ട്ടോ..

കഴിച്ചിട്ടുണ്ടോ ഇ കോമ്പിനേഷൻ...നല്ല ടേസ്റ്റ് ആണ്...വൈകുന്നേരം ചായയ്ക്ക് ഉണ്ടാക്കാം...പുഴുങ്ങിയ പഴം ആയതു കൊണ്ട് തന്നെ ഹെൽത്തി ആണ് താനും...പണ്ടൊക്കെ മലബാറിൽ വിരുന്നുകാർ വന്നാൽ ഇതാണ് ആദ്യം ഇണ്ടാക്കുക..
കൂടെ മുട്ട പുഴുങ്ങിയതും ഒക്കെ കാണും..അപ്പോഴേ ഇത് ഒന്ന് ട്രൈ ചെയ്ത് നോക്കണേ കഴിക്കാത്തവർ.. ഇഷ്ടപ്പെടും..തീർച്ച
By : Hanan Hanan
Previous Post Next Post