ഇന്ന് നമുക്ക് മൈദ ചപ്പാത്തിയും ഉരുളക്കിഴങ്ങ് കറിയും കഴിക്കാം എന്താ? 
By : Rinto Bijo
(മൈദ ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് കേട്ടിട്ടുണ്ട്, അതുകൊണ്ട് വെല്ലപ്പോളും ഗോതമ്പ് ചപ്പാത്തിക്ക് പകരം ഉണ്ടാക്കിയാൽ മതി കെട്ടോ.)

ഒരു പാത്രത്തിൽ മൈദ മാവ് എടുക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും 1tblspn oil ചേർത്ത് ഒന്ന് mix ചെയ്യുക .ശേഷം സാധാരണ ചപ്പാത്തി ഉണ്ടാക്കാറുള്ളത് പോലെ ചൂടുവെള്ളം ഒഴിച്ച്...കുഴച്ച്...പരത്തി ചുട്ട് എടുക്കുക.(മൈദ ആയത് കൊണ്ട് ചാപ്പാത്തി വളരെ Soft ആയിരിക്കും.)

ഇനി നമുക്ക് ഉരുളക്കിഴങ്ങ് തയ്യാറാക്കാം

ഉരുളക്കിഴങ്ങ് ചെറുതായി അരിയുക ഇതിലേക്ക്
ഇഞ്ചി (1 കഷ്ണം)
പച്ചമുളക് (എരിവ് അനുസരിച്ച്)
വെത്തുള്ളി(4-5 എണ്ണം)
മഞ്ഞൾ പൊടി (1tspn)
ഉപ്പ് ,അവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് കുക്കറിൽ വെച്ച് വേവിച്ച് എടുക്കുക
ഒരു Pan വെച്ച് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് ഒരു തണ്ട് വേപ്പിലയും ഒരു വലിയ സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക, ശേഷം വേവിച്ച് വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് കൊടുക്കുക .ഒന്ന് തിളച്ച് കഴിയുംബോൾ കുരുമുളക് പൊടിയും(എരിവ് അനുസരിച്ച് ), ഗരം മസാലയും add ചെയ്യുക .എല്ലാവരും try ചെയ്യണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post