വെജിറ്റബിൾ പുട്ട്
By : Beena Manuel
ചക്ക അരിഞ്ഞ് ഉപ്പും അരിപ്പൊടിയും ചേർത്തിളക്കിയ ശേഷം മിക്സിയിൽ ഇട്ട് തിരിച്ചെടുക്കുക. കുഴഞ്ഞു പോകതെ നനച്ച പുട്ടിന്റെ പാകത്തിൽ എടുക്കുക. തേങ്ങ വേണമെന്നുണ്ടെങ്കിൽ മിക്സിയിൽ ഇടുന്ന കൂടെ ഇടാം . ഇല്ലാതെയും ഉണ്ടാക്കാം. ഇത് ചക്കപ്പുട്ട്. ഇതുപോലെ തന്നെ കാരറ്റ്, ബീറ്റ്റൂട്ട്, ചീര ഒക്കെ ഉപയോഗിച്ച് ഉണ്ടാക്കാം. രണ്ടാമത്തെ പടത്തിൽ കാണുന്നത് കാരറ്റും, ബീറ്റ്റൂട്ടും, മത്തയിലയും ചേർന്നുള്ളതാണ്. കാരറ്റും, ബീറ്റ്റൂട്ടും, ഗ്രേറ്റു ചെയ്തതടുത്തതാണ്. മത്തയില അരിഞ്ഞ ശേഷം പൊടി ചേർത്തടിച്ചെടുത്തതാണ്.
Previous Post Next Post