ചിക്കൻ ദം ബിരിയാണി - Special Chicken Dum Biriyani
By : Angel Louis
ചിക്കൻ 750 g
ബസുമതി റൈസ് 500 g
സവാള 4 വലുത്
പച്ചമുളക് 10 എണ്ണം
ഇഞ്ചി - രണ്ട് കഷണം
വെളുത്തുള്ളി - ഒരു കുടം
നാരങ്ങനീര് 2 നാരങ്ങയുടെ
അധികം പുളിയില്ലാത്ത തൈര് 1/2 കപ്പ് (തയിര് വേണ്ടത്തവർ ചേർക്കണ്ട )
മുളക് പൊടി 2 t സ്പൂൺ
ഗരം മസാല പൊടി 1 1/2 t Spn
മഞ്ഞൾ പൊടി 1 t spn
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നെയ് 4 ടേബിൾ സ്പൂൺ
പുതിനയില മല്ലിയില രണ്ടും കൂടി 1 കപ്പ് ചോപ്പ് ചെയിതത്
6ഏലക്കാ ,3 ചെറിയ കഷണം , 6 ഗ്രാൻപൂ, 2 ബേലീഫ് ,ഷാജീര 1/2 ടി സ്പൂൺ
കശുവണ്ടി ,ഉണക്കമുന്തിരി വറുത്തത് ആവശ്യത്തിന്
റോസ് വാട്ടർ 2 ടേബിൾ സ്പൂൺ
ബസുമതി റൈസ് 500 g
സവാള 4 വലുത്
പച്ചമുളക് 10 എണ്ണം
ഇഞ്ചി - രണ്ട് കഷണം
വെളുത്തുള്ളി - ഒരു കുടം
നാരങ്ങനീര് 2 നാരങ്ങയുടെ
അധികം പുളിയില്ലാത്ത തൈര് 1/2 കപ്പ് (തയിര് വേണ്ടത്തവർ ചേർക്കണ്ട )
മുളക് പൊടി 2 t സ്പൂൺ
ഗരം മസാല പൊടി 1 1/2 t Spn
മഞ്ഞൾ പൊടി 1 t spn
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
നെയ് 4 ടേബിൾ സ്പൂൺ
പുതിനയില മല്ലിയില രണ്ടും കൂടി 1 കപ്പ് ചോപ്പ് ചെയിതത്
6ഏലക്കാ ,3 ചെറിയ കഷണം , 6 ഗ്രാൻപൂ, 2 ബേലീഫ് ,ഷാജീര 1/2 ടി സ്പൂൺ
കശുവണ്ടി ,ഉണക്കമുന്തിരി വറുത്തത് ആവശ്യത്തിന്
റോസ് വാട്ടർ 2 ടേബിൾ സ്പൂൺ
സവാള അരിഞ്ഞ് വറുത്ത് എടുക്കുക.
പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി 3 കൂടി മിക്സിയിൽ അരച്ചെടുക്കുക.
ചിക്കനിലേക്ക് 1 നാരങ്ങയുടെ നീരും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, മഞ്ഞൾപ്പൊടി, മുളക് പൊടി, ഗരം മസാലപ്പൊടി ,തയിര്, സവാള വറുത്തതിന്റെ പകുതിയും പുതിനയില മല്ലിയില പകുതിയും,ആവശ്യത്തിന് ഉപ്പും ഇട്ട് കയി വച്ച് നന്നായി തിരുമി പിടിപ്പിച്ച ശേഷം അടച്ച് 4 hr ഫ്രിഡ്ജിൽ മാരിനേറ്റ് ചെയ്യാൻ വയ്ക്കുക
ശേഷം ഫ്രിഡ്ജിൽ നിന്നും എടുത്ത് ഒരു 5 മിനിറ്റ് തണുപ്പ് മാറാൻ വയ്ക്കുക. ബിരിയാണി വയ്ക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് 2 ടേമ്പിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ എടുത്ത് വച്ചിരിക്കുന്നതിൽ നിന്നു ഒരു പട്ട, 2ഗ്രാൻപൂ, 2 ഏലക്കാ ,1ബേലിഫ് ,ഇട്ട് പൊട്ടി തുടങ്ങുമ്പോൾ ഇതിലേക്ക് ചിക്കൻ ഇട്ട് മൂടി വെച്ച് മീഡിയം ഫ്ലെയിമിൽ വേകാൻ വയ്ക്കുക
ചിക്കൻ വേകുന്ന സമയം കൊണ്ട് ചോറ് തയ്യാറാക്കാം വെള്ളം തിളയ്ക്കുമ്പോൾ ബാക്കിയുള്ള പട്ട, ഗ്രാൻബൂ, ഏല്ക്കാ, ബേലീഫ് ,ഷാജീര, ആവശ്യത്തിന് ഉപ്പ്, ഒരു നാരങ്ങയുടെ നീര് ,1 ടേബിൾ സ്പൂൺ നെയും കൂടി ഒഴിച്ച് ഇളക്കി അരി കഴുകി ഇടുക. തിളച്ചു തുടങ്ങുമ്പോൾ തീ കുറച്ച് അടച്ച് വയ്ക്കുക, പാതി വേകാമ്പോൾ അരി ഊറ്റി എടുക്കുക ..
ചിക്കൻ മുക്കാൽ വേകാമ്പോൾ ചിക്കൻ നന്നായി ഇളക്കി മുകളിൽ പാതി വേവിച്ച് വച്ചിരിക്കുന്ന ചോറിന്റെ പകുതിയിട്ട് നിരത്തുകയുടെ വറുത്ത് വച്ചിരിക്കുന്ന സവാള, കശുവണ്ടി ,മുന്തിരി ,ചോപ്പ് ചെയ്തു വച്ച മല്ലിയില, പുതിനയിലയും കുറേശ്ശേ വിതറി വീണ്ടും ബാക്കിയുള്ള ചോറിട്ട് ഇത് പോലെ ചെയിത് എടുത്ത് വച്ചിരിക്കുന്ന നെയ്, റോസ് വാട്ടർ , കളറിന് വേണ്ടി അല്പം പാലിൽ കാൽ ടിസ്പൂൺ മഞ്ഞൾ പൊടിയിട്ട് കലക്കി ചോറിന് മുകളിൽ ഒഴിക്കുക ശേഷം അടപ്പ് വച്ച് അടച്ച് ശേഷം ഗോതമ്പ് മാവ് കൊണ്ട് സൈഡ് ആവി പോകാതെ ഒട്ടിക്കുക .ഇത് 10 മിനിറ്റ് ചെറുതീയിൽ ദം ചെയിത് എടുക്കുക
(ഞാൻ അടപ്പ് അടക്കും മുൻപ് ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയിത ശേഷം മൂടി വച്ച് മുകളിൽ ഭാരമുള്ള എന്തെങ്കിലും വച്ചാണ് ദം ചെയ്യുക)
(ഞാൻ അടപ്പ് അടക്കും മുൻപ് ഫോയിൽ പേപ്പർ കൊണ്ട് കവർ ചെയിത ശേഷം മൂടി വച്ച് മുകളിൽ ഭാരമുള്ള എന്തെങ്കിലും വച്ചാണ് ദം ചെയ്യുക)
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes