ചിക്കൻ പൊട്ടാസ്
By : Jensy Anil
ചിക്കൻ - 1 kg
കാശ്മീരി ചില്ലി പൗഡർ - 100gm
മഞ്ഞൾപ്പൊടി - 1/2 സ്പൂൺ
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
വെണ്ണ - 50gm
കറിവേപ്പില, ഉപ്പ് - കുറച്ച്
വറ്റൽമുളക് ചതച്ചത് - 1 സ്പൂൺ
പച്ചമുളക് അരിഞ്ഞത് - 2
പാകം ചെയ്യുന്ന വിധം
ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക, മുളക് പൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചിക്കനിൽ പുരട്ടി അര മണിക്കൂർ വെക്കുക. എണ്ണയിൽ വറുത്ത് കോരുക. ഒരു പാനിൽ വെണ്ണ ചൂടാക്കി കറിവേപ്പിലയും ഉപ്പും ചേർത്ത് വഴറ്റുക.ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് ഇളക്കിയ ശേഷം പച്ചമുളകും വറ്റൽമുളകും ചേർത്ത് വഴറ്റി വാങ്ങാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post