Egg Chilly
By : Ansina Vp
മുട്ട പുഴുങ്ങിയത് 4
കുരുമുളകുപൊടി 1 സ്പൂൺ
ഗരംമസാല. അരസ്പൂൺ
കോൺഫ്ലോർ. 2 സ്പൂൺ
മൈദ ഒരു സ്പൂൺ
ഉപ്പ് ആവശ്യത്തിന്
സോയാസോസ്. ഒരു സ്പൂൺ
റെഡ്ചില്ലി പേസ്റ്റ്. ഒരുസ്പൂൺ
ജിഞ്ചർഗാർലിക്.പേസ്റ്റ്. അരസ്പൂൺ
മുട്ട നന്നായി ഉടച്ച് എല്ലാ ചേരുവകളും കൂട്ടി നന്നായി കുഴച്ച് ബോൾസാക്കി എണ്ണയിൽ പൊരിച്ചെടുക്കുക.
പാൻ ചൂടാക്കി എണ്ണ ഒഴിച്ച് ഒരു സവാള ചേർത്ത് വഴറ്റുക. ഉപ്പ്, അര സ്പൂൺജിഞ്ചർഗാർലിക് പേസ്റ്റ്,രണ്ട് സ്പൂൺ ടൊമാറ്റൊ സോസ്,ഒരു സ്പൂൺറെഡ്ചില്ലി പേസ്റ്റ്, ഒരുസ്പൂൺ സൊയാസോസ് എന്നിവ ചേർത്തിളക്കി പൊരിച്ച ബോൾസ് ചേർക്കുക. കാൽ കപ്പ് കോൺഫ്ലോർ കലക്കിയ വെള്ളം ചേർത്ത് നന്നായി ഇളക്കി അൽപ സമയം അടച്ചുവച്ച് വേവിക്കുക. മല്ലിയില പച്ചമുളക് നീളത്തിലരിഞ്ഞത് എന്നിവ ചേർത്ത് ഇറക്കി വയ്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post