വഴനയിലപ്പം
By : Angel Louis
ഗോതമ്പ് പൊടി 2 കപ്പ്
തേങ്ങ തിരുമിയത് 1/2 തേങ്ങയുടെ
ശർക്കര പാവ് കാച്ചി അരിച്ചെടുക്കുക ( മധുരത്തിന് അനുസരിച്ച് )
ചെറുപഴം 6 എണ്ണം (മിക്സിയിൽ പേസ്റ്റാക്കി എടുക്കുക)
ഏലക്കാ പൊടിച്ചത് 2 ടി സ്പൂൺ
ജീരകം 1 നുള്ള്
ഉപ്പ് 2 നുള്ള്
ഇവയെല്ലാം കൂടി മിക്സ് ചെയിത് കുഴച്ച് വഴനയിലയിൽ വച്ച് ആവിയിൽ വേവിച്ച് എടുക്കുക ( ശർക്കര പാനിയും, പഴവും മതിയാകും പരുവത്തിന് കുഴക്കാൻ. പോരാങ്കിൽ അല്പം വെള്ളം ചേർത്ത് കുഴച്ചെടുക്കാം )

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post