Pressure Cooker Cup Cakes / പ്രഷർ കുക്കർ കപ്പ് കേക്ക്
By : Anjali Abhilash
മൈദ: 1 കപ്പ്
മുട്ട: 2
ബേക്കിംഗ് പൌഡർ : 1 ടി സ്പൂൺ
പൊടിച്ച പഞ്ചസാര : 3/4 കപ്പ്
വാനില എസ്സെൻസ് : 1 tea spoon
സൺഫ്ലവർ ഓയിൽ : 1/2 cup
പാൽ: 4 ടേബിൾ സ്പൂൺ
മൈദയും ബേക്കിംഗ് പൗഡറും കൂടി നന്നയി മിക്സ്‌ ചെയ്യുക
പൊടിച്ച പഞ്ചസാരയും ഓയിലും മുട്ടയും കൂടി നന്നായി സോഫ്റ്റ്‌ ആവും വരെ ബീറ്റ് ചെയ്യുക
മിക്സ്‌ ചെയ്തു വെച്ച മൈദ ഇതിലേക്ക് കുറച്ചു കുറച്ചു ചേർത്ത് കട്ടകെട്ടാതെ മിക്സ്‌ ചെയ്തു . ഇടക്ക് പാലും ചേർത്ത് മിക്സ് ചെയ്യുക
വാനില എസ്സെൻസ് ചേർക്കുക
കുക്കർ ഹൈ ഫ്ലെമിൽ നന്നായി ഒരു 5 മിനിറ്റ് ചൂടാക്കുക
കുക്കറിലേക്ക് ഒരു പ്ലേറ്റ് അല്ലെങ്കിൽ കുക്കർ വാങ്ങുമ്പോൾ കിട്ടുന്ന അലൂമിനിയം സ്റ്റാൻഡ് ഇറക്കി വെച്ച് ഇതിന്റെ മുകളിൽ കപ്പ് കേക്ക് ലൈനേർസ് വെക്കുക. (കപ്പ് കേക്കിന്റെ അടിയിൽ കാണുന്ന പേപ്പർ കപ്പ് നെ ആണ് കപ്പ് കേക്ക് ലൈനേർസ് എന്ന് പറയുന്നത് )
ഒരു തവി ഉപയോഗിച്ച് ഓരോ ലൈനേർസിലേക്കും മുക്കാൽ ഭാഗം വരെ ബാറ്റർ ഒഴിച്ച് കുക്കർ അടക്കുക
കുക്കറിന്റെ വിസിൽ പിന്നെ റബ്ബർ റിംഗ് എന്നിവ ഊരി മാറ്റണം.
ചെറിയ തീയിൽ ഒരു 20 മിനിറ്റ് വെച്ച ശേഷം തീ ഓഫ് ചെയ്യുക
ഒന്ന് തണുത്തു കഴിഞ്ഞാൽ തുറന്നു പുറത്തേക്കെടുക്കാം.
തണുത്തതിനു ശേഷം കഴിക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post