കൂർക്ക-ചെമ്മീൻ മെഴുക്കുപുരട്ടി
By : Nisa Aslam
കൂർക്ക അര കിലോ
കുഞ്ഞുള്ളി ചതച്ചത് ഒരു ടീസ്പൂൺ 
മഞ്ഞൾ കാൽ സ്പൂൺ
ഇടിച്ച മുളക് ഒരു ടീസ്‌സ്പൂൺ
ഉപ്പു ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ചെമ്മീൻ ഉപ്പു ചേർത്ത് വേവിച്ചത് രണ്ടു സ്പൂൺ

ഉണ്ടാക്കുന്ന വിധം
കഴുകിവൃത്തിയാക്കിയ കൂർക്ക ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണയൊഴിച്ചു കടുക് പൊട്ടിച്ചു കറിവേപ്പിലയും ഉള്ളിയും ഇടിച്ച മുളകും ചേർക്കുക. മുളക് മൊരിഞ്ഞു വരുമ്പോൾ ഇതിലേക്ക് വേവിച്ചു വെച്ച ചെമ്മീനും കൂർക്കയും ചേർക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post