ഒരു ഗുജറാത്തി സ്വീറ്റ് ആയാലോ.. പേര് ഗോൾ പാപ്പാടി അല്ലേൽ ഗുർ പാപ്പാടി... എളുപ്പമാണ് ഉണ്ടാകാൻ ബട്ട്‌ അല്പം ഒന്നു ശ്രദ്ധിക്കണം.. 
By : Shahanas Afsal
ഇൻഗ്രീഡിയൻറ്സ് 

ഗോതമ്പു മാവ് 1കപ്പ്‌ 
നെയ്യ് 1/2 കപ്പ്‌
ശർക്കര പൊടിച്ചത് 3/4 കപ്പ്‌
ഏലക്കപ്പൊടി 1/4tsp
ജാതിക്കപ്പൊടി 2നുള്ള്
ബതാം ചെറുതായി അരിഞ്ഞത് 7 എണ്ണം

ഒരു പാനിൽ നെയ്യ് ഒഴിക്കുക അല്പം ഒന്നു ചൂടാകുമ്പോ ഗോതമ്പു മാവ് ചേർത്ത് കൊടുക്കുക.. മീഡിയം ഫ്‌ളൈമിൽ വെച്ചു ഇളക്കി കൊടുക്കണം.. കട്ട പിടിക്കാതെ നന്നായി ഇളക്കുക. ഒരു ഗോൾഡൻ ബ്രൗൺ ആകും വരെ ഇളക്കി കൊടുക്കുക നെയ്യ് ചെറുതായി തെളിഞ്ഞു വരുമ്പോൾ ഫ്‌ളൈയിം ഓഫ്‌ ആക്കുക ഏലക്കാപ്പൊടി ജാതിക്കാപ്പൊടി എന്നിവ ചേർക്കുക.. ഇളക്കി കൊടുത്തോണ്ടിരിക്കണം മാവ് കരിഞ്ഞു പോകരുത്. അല്പമൊന്ന് തണുത്ത ശേഷം (ഫുൾ ആയി തണുത്തു പോകരുത് അല്പം ചൂട് വേണം )ഇനി ശർക്കര പൊടിച്ചത് ചേർത്ത് നന്നായി യോജിപ്പിക്കുക(നമ്മുടെ മധുരത്തിന് അനുസരിച്ചു ശർക്കര കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ).. ഒരു സ്റ്റീൽ പ്ലേറ്റിൽ അല്പം നെയ്യ് തടവി ഈ മിക്സ്‌ അതിലേക്കു ചേർത്ത് ലെവൽ ചെയ്യുക.. ഇനി ബദാം ചെറുതായി അറിഞ്ഞു ഇതിനു മുകളിൽ വിതരണം നെയ്യ് തടവിയ സ്പൂൺ വെച്ചു ബദാമിന് മുകളിൽ മെല്ലെ അമർത്തി ലെവൽ ചെയ്യുക.. ഇനി ഒരു കത്തി ഉപയോഗിച്ച് മെല്ലെ ഗോൾ പാപ്പാടിക് മുകളിൽ ഇഷ്ടമുള്ള ഷേപ്പിൽ വരഞ്ഞു കൊടുക്കുക(സെറ്റ് ആകുമ്പോൾ എളുപ്പത്തിൽ ഇളകി വരാൻ വേണ്ടിയാണിത് ).. ഇനി തണുത്ത ശേഷം പ്ലേറ്റിൽ നിന്നും മെല്ലെ പീസ് ചെയ്തു ഉപയോഗിക്കാം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post