ഇന്നൊരു ബിസ്ക്കറ്റ് പുഡ്ഡിംഗ് !
By : Visya Raj
വീട്ടിൽ കുറച്ച് ബിസ്ക്ററ് ബാക്കി ഇരിപ്പുണ്ടായിരുന്നു അത വച്ചൊരു പുഡ്ഡിംഗ് ഉണ്ടാക്കി സംഭവം കൊള്ളാട്ടോ ....
എന്നാപ്പിന്നെ recipe നോക്കിയാലോ ?

പാൽ 2 കപ്പ്
ബിസ്ക്കറ്റ് പൊടിച്ചത് (ഏതുമാവാം )- 1 പാകറ്റ്
കോൺഫ്ലവർ -രണ്ട് tbsp
വനില എസൻസ് -ഒരു ടേബിൾ tbsp
പഞ്ചസാര -കാൽകപ്പ്
ഇൻസ്റ്റന്റ് കോഫി പൗഡർ - രണ്ട് ടേബിൾസ്പൂൺ
chocolate ഗ്രേറ്റ് ചെയ്തത്/ഓറിയോ ബിസ്കറ്റ് Crush ചെയ്തത് (for garnishing ).

അരക്കപ്പ് ചുടു പാലില് കോൺഫ്ലവർ ഉം coffee പൗഡറും നന്നായി മിക്സ് ചെയ്യുക ഇതിലേക്ക് ബാക്കിയുള്ള പാലും പഞ്ചസാരയും ഒഴിച്ച് അഞ്ച് പത്ത് മിനിറ്റ് ഇളക്കി കൊണ്ടിരിക്കുക. ഈ മിശ്രിതം നല്ലതുപോലെ കുറുകി വന്നാൽ അടുപ്പിൽ നിന്നും വാങ്ങി വനില എസൻസ് ആഡ് ചെയ്യൂ. നന്നായി തണുത്തശേഷം ഒരു ഗ്ലാസ്സിലേക്ക് ആദ്യം അല്പം ബിസ്ക്കറ്റ് പൊടിച്ചത് പിന്നെ പാൽ മിശ്രിതം അതിനു അതിനു മുകളിൽ അങ്ങനെ രണ്ടുലയറായി ചെയ്യുക.മുകളിൽ അൽപം കണ്ടൻസ്ഡ് മിൽക്ക് ഒഴിക്കുക അതിന് മുകളിൽ കൃഷഡ് ചെയ്തു വച്ച ചോക്കലേറ്റ് /ഓറിയോ ബിസ്കറ്റ് ചേർക്കുക. സെറ്റാകാൻ വേണ്ടി രണ്ടു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.അപ്പോൾ നമ്മുടെ ബിസ്ക്കറ്റ് പുഡ്ഡിംഗ് തയ്യാർ കുട്ടികൾക്ക് വളരെയധികം ഇഷ്ടം ആവും.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post