വാഴകൂമ്പ് തോരൻ 
By : Anu Thomas
വാഴകൂമ്പ് - 1
വെളിച്ചെണ്ണ - 1 ടേബിൾ സ്പൂണ്‍ 
മഞ്ഞൾപൊടി - 1/4 ടി സ്പൂണ്‍ 
ചെറുപയർ വേവിച്ചത് - 1/2 കപ്പ്‌
കറി വേപ്പില - 1 തണ്ട്
വറ്റൽ മുളക് - 2
വാഴ കൂമ്പിന്റെ ആദ്യത്തെ 4-5 ലെയർ കളഞ്ഞിട്ടു, നന്നായി കൊത്തി അരിഞ്ഞു, ഉപ്പും, മഞ്ഞൾ പൊടിയും എണ്ണയും ചേർത്ത വെള്ളത്തിൽ കുറച്ചു നേരം ഇടുക. പാനിൽ എണ്ണ ചൂടാക്കി കടുക് വറുത്തു, വറ്റൽ മുളക് ചേർക്കുക.വെള്ളം കളഞ്ഞ ശേഷം വാഴ കൂമ്പ് അരിഞ്ഞത് ചേർക്കുക. 1/2 കപ്പ്‌ തേങ്ങ , 1/2 ടി സ്പൂണ്‍ ജീരകം , 2 വെളുത്തുള്ളി, 1 ടി സ്പൂണ്‍ മുളക് പൊടി ചേർത്ത് അരച്ച് എടുക്കുക. വാഴകൂമ്പ് വെന്തു കഴിഞ്ഞാൽ പയർ വേവിച്ചതും, തേങ്ങ അരപ്പും , ഉപ്പും,കറി വേപ്പിലയും ചേർക്കുക.കുറച്ചു നേരം അടച്ചു വച്ച് വേവിക്കുക.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post