നോമ്പുകാല മീൻകറി
By : Sujatha Jothish
ആവശ്യമുള്ള സാധനങ്ങൾ
1. ഇരുമ്പൻ പുളി
2. 1 ടേബിൾ സ്പൂൺ മുളകുപൊടി
3. 1/2 ടേബിൾ സ്പൂൺ മല്ലിപ്പൊടി
4. 1 നുള്ള് മഞ്ഞൾപ്പൊടി
5. 1 കഷണം ഇഞ്ചി
6. 1 മുറി തേങ്ങ
7. 2 ഇതൾ കറിവേപ്പില
8. ഉപ്പ് ആവശ്യത്തിന്
9. ചെറിയുളളി 5 എണ്ണം
10. എണ്ണ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
2 മുതൽ 6 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി അരച്ചെടുക്കുക. അതിന് ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ഇരുമ്പൻ പുളി ചേർത്ത് തിളച്ചുതുടങുമ്പോൾ 🔥 ഓഫ് ചെയ്യുക. ശേഷം ചൊറിയുളളി കറിവേപ്പില എന്നിവ താളിച്ച് ചേർക്കുക. നല്ല മീൻ കറിയുടെ ടേസ്റ്റാണ്. എല്ലാവരും ഉണ്ടാക്കി നോക്കി അഭിപ്രായങ്ങൾ അറിയിക്കുക.
ശ്രദ്ധിക്കുക അധികം തിളപ്പിച്ചാൽ കറിക്ക് കൊഴുപ്പുണ്ടാകില്ല. മാത്രമല്ല തിളച്ച് ചാടാനും സാധ്യത ഉണ്ട്. ഇടയ്ക്ക് പുളി ഉടയാതെ ഇളക്കി കൊടുക്കണം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post