By

 സ്ക്വിഡ് / koonthal ബിരിയാണി.. 
ഇൻഗ്രീഡിയൻറ്സ്

കൂന്തൽ മസാലക്കു 
കൂന്തൽ /സ്ക്വിഡ് 500gms റിങ്‌സ് ആയി കട്ട്‌ ചെയ്തത്
സവാള 2 എണ്ണം അരിഞ്ഞത്
ഇഞ്ചി പേസ്റ്റ് 1tbsp
വെളുത്തുള്ളി പേസ്റ്റ് 1tbsp
തക്കാളി 2എണ്ണം
പച്ചമുളക് 6എണ്ണം
മുളക് പൊടി(കാശ്മീരി ) 1 1/2tbsp
മഞ്ഞൾ പൊടി 1/2tsp
ഗരം മസാല 1tsp
കുരുമുളക് പൊടി 1tsp
മല്ലിയില
പുതിനയില
ഓയിൽ
നാരങ്ങ നീര്

റൈസ്നു
ബസ്മതി റൈസ് 3കപ്പ്‌ 10mins വെള്ളത്തിൽ കുതിർത്ത്
പട്ട 2, ഏലക്ക 3,ബേ ലീഫ് 1,ഗ്രാമ്പു 4, കുരുമുളക് 1/4tsp
നെയ്യ് 2tbsp, വെള്ളം ആവിശ്യത്തിന്, നാരങ്ങ നീര്

ഒരു പാനിൽ 2tbsp നെയ്യ് ഒഴിച്ച് പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ്, കുരുമുളക് എന്നിവ ചേർത്ത് ചൂടാവുമ്പോ 4 1/2 കപ്പ്‌ വെള്ളം ഒഴിക്കുക തിളച്ചു വരുമ്പോൾ ആവിശ്യത്തിന് ഉപ്പും 1/2നാരങ്ങയുടെ നീരും ചേർത്ത് ഇളക്കണം.. ഇനി കുതിർത്തു വെച്ച അരി ഊറ്റിയ ശേഷം ഇതിലേക്ക് ചേർക്കുക ചെറിയ തീയിൽ അടച്ചു വെച്ചു വേവിക്കുക.. വെന്ത ശേഷം മാറ്റി വെക്കുക.

കൂന്തൽ കഴുകി ഊറ്റിയ ശേഷം മുളക് പൊടി മഞ്ഞൾ പൊടി ഉപ്പ് 1/2 നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ്‌ ആക്കി 10min റസ്റ്റ്‌ ചെയ്യാൻ വെക്കുക.. ഇനി അല്പം ഓയിൽ ഒരു പാനിൽ ഒഴിച്ച് കൂന്തൽ ഫ്രൈ ചെയ്യുക.. ഫ്രൈ ചെയുമ്പോൾ വെള്ളം ഇറങ്ങും ആ വെള്ളം ഡ്രൈ ആകുമ്പോൾ കൂന്തൽ പാനിൽ നിന്നും മാറ്റുക..

സെയിം പാനിൽ സവാള, ഇഞ്ചി പേസ്റ്റ്, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർക്കുക.. ഓയിൽ ആവിശ്യം ഉണ്ടെങ്കിൽ അല്പം കൂടി ചേർക്കുക.. ഇനി പച്ചമുളക് ചേർത്ത് വഴറ്റുക.. ഇനി തക്കാളി ചേർത്ത് അടച്ചു വെച്ചു വേവിക്കുക... സവാള തക്കാളി എന്നിവ നന്നായി ഉടഞ്ഞ ശേഷം ഗരം മസാല ചേർക്കുക 1tsp കുരുമുളക് പൊടി കൂടി ചേർത്ത് ഇളക്കുക ഇനി കൂന്തൽ ഫ്രൈ ചേർത്ത് കൊടുക്കുക.. നന്നായി യോജിപ്പിച്ച ശേഷം അല്പം മല്ലിയില പുതിയിന ചേർത്തു അടച്ചു വെക്കുക

ഇനി ടം ചെയ്യാൻ ഉള്ള പാത്രത്തിൽ കൂന്തൽ മസാല ചേർത്ത് കൊടുക്കണം.. ഇനി ചോറ് ചേർത്ത ശേഷം 1tsp നെയ്യ്, മല്ലിയില പുതിനയില എന്നിവ സ്പ്രെഡ് ചെയ്തു കൊടുക്കുക.. ഇനി അടച്ചു വെച്ചു വളരെ ലോ ഫ്‌ളൈമിൽ 10min വെക്കുക.. ശേഷം 10min കൂടി റസ്റ്റ്‌ ചെയാൻ വെച്ചിട്ട് ഉപയോഗിക്കാം..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post