Writen by
Ammachiyude Adukkala
June 25, 2018
-
0
Comments
ചക്കകുരു മുരിങ്ങയില കറിBy : Asnazna Shihab
1 കപ്പ് ചക്കകുരു ക്ലീൻ ചെയ്ത് നുറുക്കുക ഒരു കുക്കറിൽ ചക്കകുരുവും 4 പച്ചമുളകും
1 തക്കാളിയും 3 ഗ്ലാസ് വെള്ളം ആവശ്യത്തിന് ഉപ്പ് ഇട്ട് 4 വിസിൽ വന്നതിന് ശേഷം ചക്കകുരു കയിൽ കൊണ്ട് ഒന്ന് ഉടക്കുക , ഇതിലേക് കഴുകി വ്യത്തിയാക്കിയ മുരിങ്ങയില ഇട്ട് വേവിക്കുക ,ഒരു തേങ്ങയുടെ പകുതി മിക്സിയിൽ ഒന്ന് അടിച് കുറച് തേങ്ങ പിഴിഞ്ഞ് കളയുക എന്നിട്ട് മിക്സിയിൽ നന്നായി അരച്ചെടുക്കുക ഇത് കുക്കറിൽ ഒഴിച് ഒന്ന് പതപ്പിച്ചെടുക്കുക ,ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാകുമ്പോൾ കടുക് ഇട്ട് 2 ഉണക്കമുളകും ഇട്ട് കറിയിലേക് ഒഴിക്കുക
No comments
Post a Comment
Our Website is One of the Largest Site Dedicated for Cooking Recipes