മിക്സഡ് ഫ്രൂട്ട് ഷേക്ക് (Mixed fruit Shake)
By : Nisha Srijith
1. കപ്പങ്ങ - 1/2 (നല്ല പഴുത്തതു വേണം.)
2. റോബസ്റ്റ പഴം - 1
3. മാമ്പഴം - 1 (നല്ല പഴുത്തതു ആയിക്കോട്ടെ. അൽഫോൻസൊ ആണ് ഞാൻ എടുത്തത്. ) 
4. തേൻ - 2 സ്പൂൺ
5. പാൽ - 1 ലിറ്റർ

കപ്പങ്ങ, പഴം, മാമ്പഴം എന്നിവ ചെറിയ കഷണങ്ങളാക്കി കുറച്ച് പാൽ ചേർത്ത് മിക്സിയിൽ നന്നായി അടിച്ച ശേഷം ബാക്കി പാൽ, തേൻ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്ത് ഷേക്ക് ഗ്ളാസിലൊഴിച്ച് സെർവ് ചെയ്യുക.

Optional:
1. 2-3 നട്സ്, ബദാം ഒക്കെ ചേർത്ത് കുറച്ചു കൂടി tasty n heavy ആക്കാം.
2. 2-3 നട്സ് മുകളിൽ പൊടിച്ചിട്ടാൽ കാണാൻ ഒന്നു കൂടി രസം ആയേനെ.

Nb: പഞ്ചസാര ചേർക്കേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ നല്ല മധുരം ആണ്.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post