പാനി പൂരി എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
By : Aswathy Sarath‎
ചേരുവകൾ

റവ - 1 കപ്പ്
മൈദ - 3 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
ബേക്കിങ് സോഡ - 1/4 ടീസ്പൂൺ
വെള്ളം - 4 കപ്പ്
പുതിന ഇല - 1/ 2 കപ്പ്
മല്ലി ഇല - 1/ 4 കപ്പ്
പച്ച മുളക് - 1
ജീരക പൊടി -1 1/4 ടീസ്പൂൺ
ഇഞ്ചി - 1 കഷ്ണം
നാരങ്ങ നീര് - 2 ടീസ്പൂൺ
ഐസ് കട്ട - 7
ഈന്തപഴം - 1/ 2 കപ്പ്
പുളി - 1/ 4 കപ്പ്
മുളക് പൊടി - 1/2 ടീസ്പൂൺ
ഉരുള കിഴങ്ങു - 1
കടല - 1/ 4 കപ്പ്
ചാറ്റ് മസാല 1 1/4 ടീസ്പൂൺ
ഉപ്പിട്ട ബൂന്ദി - 2 ടീസ്പൂൺ (optional)
സവാള - 1
എണ്ണ - വറുക്കാൻ ആവശ്യത്തിന്
ശർക്കര -1 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

റവ,മൈദ, ഉപ്പ് ,ബേക്കിങ് സോഡ ,വെള്ളം എന്നിവ ചേർത്ത് നല്ല പോലെ കുഴച്ചു 20 മിനിറ്റ് വയ്ക്കുക . 20 മിനിറ്റിനു ശേഷം ചെറിയ പൂരികൾ ഉണ്ടാക്കി എടുക്കുക .ഫില്ലിങ് തയാറാക്കാൻ വേണ്ടി ഉരുള കിഴങ്ങു പൊടിച്ചെടുക്കുക .അതിലോട്ടു വേവിച്ച കടല ,ജീരക പൊടി,ചാറ്റ് മസാല , ഉപ്പു എന്നിവ ചേർത്ത് മിക്സ് ചെയുക.
പാനി തയ്യാറാക്കാൻ വേണ്ടി പുതിന ഇല,മല്ലി ഇല,പച്ച മുളക്,ഇഞ്ചി,നാരങ്ങ നീര് എന്നിവ നല്ല പോലെ അരച്ച് എടുക്കുക . 2 കപ്പ് വെള്ളം ചേർക്കുക.ജീരക പൊടി, ഉപ്പ് ചേർത്ത് ഇളക്കുക .ഉപ്പിട്ട ബൂന്ദിയും ഐസ് കട്ടയും ചേർക്കുക .
പുളി ചട്നി ഉണ്ടാക്കാനായി ഈന്തപഴം , പുളി ,ശർക്കര ,മുളക് പൊടി,ഉപ്പ് ,ജീരക പൊടി ചേർത്ത് 5 മിനിറ്റ് വേവിക്കുക . അരിച്ചെടുക്കുക . പൂരിയിൽ ഒരു ഹോൾ ഉണ്ടാക്കി ഫില്ലിങ് നിറക്കുക.അരിഞ്ഞ സവാളയും മല്ലി ഇലയും ചേർക്കുക .പുളി ചട്നി ഒഴിക്കുക . പാനി ഒഴിക്കുക .പാനി പൂരി തയ്യാർ .

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post