രസം പൊടി ചേർക്കാത്ത തക്കാളി രസം
By : Minu Asheej
രസം കൂട്ടി ഉണ്ടില്ലെങ്കിൽ സദ്യ കഴിച്ച ഒരു സംതൃപ്തി കിട്ടില്ല അല്ലെ...ശെരിയാണ് സാമ്പാർ ഒക്കെ കൂട്ടി സദ്യ ഉണ്ട് കഴഞ്ഞാൽ ഒരു ചോദ്യമാണ് രസമില്ലേന്ന്. പലരും പല വിധത്തിൽ ആയിരിക്കും രസം ഉണ്ടാക്കുക എന്നറിയാം..അത് രസം മാത്രമല്ല ഞാനിവിടെ പോസ്റ്റ് ചെയ്യുന്ന എല്ലാ റെസിപി കളിലും വരുന്ന comments കാണുമ്പോൾ അറിയാം... എന്തായാലൂം ഓണത്തിന് സദ്യ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഈ രീതിയിൽ രസം ഒന്ന് ഉണ്ടാക്കി നോക്കൂ.
ചേരുവകൾ:-
============
തക്കാളി – 3 to 4 മീഡിയം വലുപ്പത്തിൽ
പരിപ്പ് വേവിച്ച വെള്ളം – ½ കപ്പ്
വെളുത്തുള്ളി – 15 ഇതൾ
ഇഞ്ചി – 1 ½ ഇഞ്ച്
മഞ്ഞൾ പൊടി – ¾ ടി സ്പൂൺ
മുളക് പൊടി – ¾ ടി സ്പൂൺ
കുരുമുളക് – 2 ടി സ്പൂൺ
മല്ലി – 3 ടേബിൾ സ്പൂൺ
ജീരകം – ¼ ടി സ്പൂൺ
ഉലുവ പൊടി – 1 നുള്ള്
പുളി വെള്ളം – ഒരു നെല്ലിക്ക വലുപ്പത്തിൽ പുഴിഞ്ഞത്
കടുക് – ½ ടി സ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
ആവശ്യത്തിന് കറിവേപ്പില
ആവശ്യത്തിന് മല്ലി ചപ്പ്
ആവശ്യത്തിന് ഉപ്പ്
കായപ്പൊടി – ½ ടി സ്പൂൺ
ഉണ്ടാക്കുന്ന വിധം:-
==================
ആദ്യമായി തക്കാളി മിക്സിയിൽ ഒന്ന് അരച്ചെടുക്കുക (ചേരുവ - 1 )
അതിനുശേഷം മല്ലി, കുരുമുളക്,വെളുത്തുള്ളി,ഇഞ്ചി ജീരകം എന്നിവ അരച്ചെടുക്കുക (ചേരുവ - 2 )
ഒരു ചട്ടിയിൽ പരിപ്പ് വേവിച്ച വെള്ളം, ചേരുവ 1 , ചേരുവ 2, ആവശ്യത്തിന് ഉപ്പ്,മുളക് പൊടി, മഞ്ഞൾ പൊടി, പുളിവെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്യുക.
ഏകദേശം നല് കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. ഇനി ഉലുവ പൊടി, കായപ്പൊടി, കറിവേപ്പില, മല്ലി ചപ്പ്, എന്നിവ ചേർക്കുക. ഒന്ന് തിളപ്പിച്ച് കുറുകി വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാം.
താളിക്കാൻ വേണ്ടി ഒരു പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചതിനു ശേഷം അതിലേക്ക് വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ഒന്ന് വഴറ്റുക. ഇത് രസത്തിലേക്ക് ഒഴിക്കുക.
രുചികരമായ സദ്യ സ്പെഷ്യൽ രസം തയ്യാർ.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post