Chappathi Kadala Curry - ചപ്പാത്തിയും കടലക്കറിയും
By : Aswathi Binu
എല്ലാവർക്കും അറിയാവുന്നതാണെങ്കിലും ഞാൻ എന്റെ ഒരു സമാധാനത്തിന് ഇതെങ്ങനെ ഉണ്ടാക്കീന്ന് പറയാം. ഇവിടെ ചേട്ടനും മോൾക്കും ഒരുപാട് ഇഷ്ടമാണ്. വലിയ ഡെക്കറേഷനൊന്നുമില്ലാതെ കാര്യത്തിലേക്ക് വരാം.
ഗോതമ്പ് നന്നായി കഴുകി ഉണക്കിപ്പൊടിച്ച പൊടിയാണ് ഉപയോഗിച്ചത്. ചെറുചൂടുള്ള വെള്ളത്തിൽ ആവശ്യത്തിന് ഉപ്പും ഒരു സ്പൂൺ നെയ്യ് or എണ്ണ ചേർത്ത് അതിലേക്ക് കുറേശ്ശെ ഗോതമ്പ് പൊടി ചേർത്ത് പതുക്കെ ഇളക്കി ചപ്പാത്തി മാവിന്റെ പരുവത്തിലാക്കി ഒരു അഞ്ച് മിനിറ്റ് നന്നായി കുഴച്ചെടുക്കണം.(ഇങ്ങനെ കുഴക്കുന്നതിലാണ് ചപ്പാത്തിയുടെ മാർദ്ദവം ) മാവ് കുഴക്കുമ്പോൾ കൈയ്യിൽ ഒട്ടരുത് അതാണ് പരുവം. ഒരു പത്ത് മിനിറ്റ് അതങ്ങനെ ഇരുന്നോട്ടെ. ഇനി ചെറിയ ഉരുളകളാക്കി പരത്തി ചെറുതീയിൽ രണ്ടു വശവും കരിയാതെ ചുട്ടെടുക്കണം (ആവശ്യമെങ്കിൽ അൽപം നെയ് തൂകാം )
ഇനി കടലക്കറി
ആദ്യം കറി ഉണ്ടാക്കുന്നതാണ് നല്ലത് അപ്പോൾ ചപ്പാത്തി ചൂടോടെ കഴിക്കാം. തലേ ദിവസം കുതിർത്ത കടല കുക്കറിൽ ഒരു ചെറിയ ഉരുളക്കിഴങ്ങ് വൃത്തിയാക്കി അരിഞ്ഞതും ചേർത്ത് കുക്കറിൽ ഒരു വിസിൽ ( കടല മിക്സിയിൽ അടിക്കാൻ പരുവത്തിന് വേവണം അത്രേ ഉദ്ദേശിച്ചുള്ളൂ അവരവരുടെ കുക്കറിന്റെ രീതിയ്ക്ക് എത്ര വിസിലു വരെയൊ അതനുസരിച്ച് ) വരുന്നത് വരെ വേവിച്ച് വേറൊരു പാത്രത്തിൽ വെയ്ക്കണം.ഇതിൽ നിന്നും ഒരു തവി കടല അല്പം വെള്ളം ചേർത്ത് മിക്സിയിൽ നന്നായി അരയ്ക്കണം.അതേ കുക്കറിൽ തന്നെ ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് കുറച്ച് പെരുംജീരകവും കറുകപട്ടയും ചേർത്ത്കുറച്ച് കൊച്ചു ളളി അരിഞ്ഞതും ( വേണമെങ്കിൽ സവാള ചേർക്കാം) ഇഞ്ചി ( ഒരു ചെറിയ കഷ്ണം)വെളുത്തുള്ളി (ആറ് അല്ലി) അരിഞ്ഞതും അല്പം ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് വഴറ്റണം. അതിലേക്ക് ഒരു തക്കാളി നീളത്തിൽ കീറിയതും ചേർക്കണം. നന്നായി വഴണ്ട് വരുമ്പോൾ തീ കുറച്ച് വെച്ച് (പൊടികളൊന്നും കരിയരുത് )ഒരു സ്പൂൺ മുളക് പൊടിക്ക് ഒന്നേകാൽ സ്പൂൺ മല്ലിപൊടി എന്ന കണക്കിൽ ചേർക്കണം. അര സ്പൂൺ കുരുമുളക് ചേർത്ത് നന്നായി വഴണ്ട് വരുമ്പോൾ കടല വേവിച്ചതും അരച്ച് വെച്ച കടലയും ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കറിവേപ്പിലയും ചേർത്ത് കുക്കർ അടച്ച് വെച്ച് ഒരു വിസിൽ കേൾക്കുമ്പോൾ ഓഫ് ചെയ്യുക.നമ്മുടെ കടലക്കറിയും റെഡി.

(വേണമെങ്കിൽ തേങ്ങ കൊത്ത് വറുത്ത് ചേർക്കാം, സർവ സുഗന്ധി ഇല ഉണ്ടെങ്കിൽ അതും ഒരെണ്ണം ചേർക്കാം)

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post