വറുത്തരച്ച വെണ്ടയ്ക്ക കറി
By : Sajith Aravind
ആവശ്യമായ ചേരുവകള്‍

വെണ്ടയ്ക്ക: 250 gm
നാളികേരം: അര മുറി
ചെറിയ ഉള്ളി: 10 എണ്ണം
വെളുത്തുള്ളി: 4 എണ്ണം
വറ്റല്‍മുളക്: 8 എണ്ണം
മല്ലിപൊടി: ഒന്നര ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി: അര ടി സ്പൂണ്‍
കോല്‍ പുളി: നെല്ലിക്ക വലുപത്തില്‍
കടുക്: ആവശ്യത്തിന്
വെളിച്ചെണ്ണ: ആവശ്യത്തിന്
കറി വേപ്പില: ആവശ്യത്തിന്
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അര മുറി നാളികേരം ചെരുക്കി ചെറിയ ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്ത് ഒരു frying പാനില്‍ വറുക്കുക.. നാളികേരം ചെറുതായി വറുത്തു വരുമ്പോള്‍ അതിലേക്കു വറ്റല്‍ മുളക്കു ചേര്‍ത്ത് വറുക്കുക. ഏകദേശം ബ്രൌണ്‍ കളര്‍ ആകുമ്പോള്‍ അതിലേക്കു മല്ലിപൊടി ചേര്‍ക്കുക.. മല്ലികുത് മാറുന്ന സമയം മഞ്ഞള്‍ പൊടിയും ചേര്‍ക്കുക. എനിട്ടു പരന്ന പാത്രത്തിലേക്ക് ചൂട് മാറാന്‍ വെയ്ക്കുക. ഈ സമയം കഴുക്കി നീളത്തില്‍ കഷ്ണങ്ങള്‍ ആക്കിയ വെണ്ടയ്ക്ക frying പാനില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് വാട്ടി എടുക്കുക.. മറ്റൊരു പാത്രത്തില്‍ പുളി വെള്ളത്തില്‍ അലിയാന്‍ വെയ്ക്കുക. ചൂട് ആറിയ നാളികേരം mixiയില്‍ നന്നായി അരച് എടുക്കുക. ഈ അരപ്പും പുളി വെള്ളവും അല്പം വെള്ളം ചേര്‍ത്ത് തിളപ്പിക്കുക. ഏകദേശം 10 minute ആകുമ്പോള്‍ വാട്ടി വെച്ചിരിക്കുന്ന വെണ്ടക്കയും ഉപ്പും ചേര്‍ത്ത് വീണ്ടും ചെറിയ തീയില്‍ തിളപ്പിക്കുക. 10 minute ആകുമ്പോള്‍ തീ ഓഫ്‌ ചെയിയുക. frying പാനില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക്കു പൊട്ടികുക. കൂടെ രണ്ടു വറ്റല്‍ മുളക്കും കറി വേപ്പിലയും ചേര്‍ത്ത് താളിക്കുക, നിങ്ങളുടെ വറുത്തരച്ച വെണ്ടയ്ക്ക കറി റെഡി.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post