ഏത്തക്കായ് ചേർത്ത് ഒരു പ്രത്യക മീൻ കറി
By : Omana Phillip
മീൻ (ഏത് തരം മീനും ആകാം ) - 1 കിലോ
പച്ച കായ് - 1/ 2 കിലോ

മുളക്പൊടി 2 1 / 2 ടേബിൾസ്പൂൺ 
മല്ലിപ്പൊടി 2 ടേബിൾസ്പൂൺ 
മഞ്ഞൾ പൊടി 1 / 4 ടീസ്പൂൺ 
ഉലുവ പൊടി 1 / 4 ടീസ്പൂൺ 
ഒരു ചെറിയ കഷണം കുടം പുളി

ചതക്കുവാൻ വേണ്ടത് 
5 കൊച്ചുള്ളി 
2 പച്ച മുളക് 
1 ചെറിയ പീസ് ഇഞ്ചി 
3 പീസ് വെളുത്തുള്ളി 

ഒരു മീഡിയം സൈസ് ടോമാറ്റോ അരിഞ്ഞു വക്കുക. അര മുറി തേങ്ങയുടെ പീര നല്ലതു പോലെ അരച്ച് വെക്കണം.

മീൻ നല്ലതു പോലെ ക്ലീൻ ആക്കി ഇടത്തരം കഷ്ണങ്ങളാക്കി വെക്കുക. പച്ച കായ ഒരു വിധം കനത്തിൽ മുറിക്കുക . മീൻ ചട്ടിയിൽ 2 ടേബിൾസ്പൂൺ വെളിച്ചണ്ണ ഒഴിച് ചതച്ചുവെച്ച കൊച്ചുള്ളി , പച്ച മുളക്, ഇഞ്ചി, വെളുത്തുള്ളി ഇട്ടു മൂപ്പിക്കുക. തീ കുറിച്ചിട്ടു മുളക് പൊടി , മല്ലി പൊടി, മഞ്ഞൾ പൊടി, ഉലുവ പൊടി മൂപ്പിക്കുക. കൊടം പുളി, ടോമാറ്റോ, തേങ്ങ അരച്ചതു ചേർക്കുക. 2 ഗ്ലാസ് വെള്ളം ചേർക്കുക. ആവശ്യത്തിന് കറിവേപ്പിലയും ഉപ്പും ചേർക്കുക.

മീനും പച്ച കായും വെന്തു കഴിഞ്ഞു തീ ഓഫ് ചെയ്യുക. 3 കൊച്ചുള്ളിയും കുറച്ചു കറിവേപ്പിലയും കൂടി മൂപ്പിച്ചു ഇട്ടാൽ നല്ലതാണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post