ചക്ക അവിയൽ
By : Sheeba G A Nair
ഇത് തിരുവനതപുറത്തുകാരുടെ ഒരു സ്പെഷ്യൽ അന്ന്. 
മറ്റു ജില്ലക്കാർ ആരും ചക്ക അവിയൽ എന്ന് പറഞ്ഞു ഞാൻ കേട്ടിട്ടില്ല.... 
എന്റെ അറിവില്ലായ്മ കൊണ്ടാണെങ്കിൽ ഷെമിക്കുക 🙏

ഇനി ഇത് എങ്ങനെ ഉണ്ടാക്കിയെന്ന് പറയാം.....
1 ) പച്ച ചക്കച്ചുള നെടുകെ അരിഞ്ഞെടുത്തത് (ചക്കക്കുരുവും നെടുകെ cut ചെയ്തു ചേർക്കാം ) : 5 cup
2) തേങ്ങ ചിരണ്ടിയത് : 1 cup
3) വെളുത്തുള്ളി : 10 അല്ലി
4) ജീരകം : 1/2 tsp
5) പച്ചമുളക് : 2
6) മഞ്ഞൾപൊടി : 1/2 tsp
7) മുളകുപൊടി : 1/2 tsp (എരിവിന് അനുസരിച്ച് ചേർക്കാം )
😎 വെളിച്ചെണ്ണ : 2 tsp
9) കറിവേപ്പില
10) ഉപ്പു

ചക്ക ചുള ( thin ) ആയിട്ടുള്ള അധികം വെന്തു പോകത്ത ചക്കയാണ് അവിയലിനു use ചെയ്‌യേണ്ടത്....
2, 3, 4, 5, 6, 7 - ചേരുവകൾ അവിയൽ പരുവത്തിൽ അരച്ചെടുത്തു, അറിഞ്ഞു വെച്ച പച്ച ചക്കയിലേക്കു ചേർത്തു, പാകത്തിന് ഉപ്പും വേഗന് ഒരു 1/2 cup വെള്ളംവും ചേർത്തു, അറപ്പു നല്ലപോലെ ചക്കയിൽ മിക്സ്‌ ചെയ്തു stove ഓൺ ചെയ്തു, ചക്ക ഒന്ന് വേകുമ്പോൾ ചട്ടി കുലിക്കി വെച്ചു, വേവിക്കുക.....
വേഗന് വെച്ച വെള്ളം നന്നായി വറ്റുമ്പോൾ വെളിച്ചെണ്ണ, കറിവേപ്പില ചേർക്കുക...

ഇങ്ങനെ ഉണ്ടാകുന്ന ചക്ക അവിയലിനു വറുത്തരച്ച തീയൽ കൂടി കഴിക്കാൻ super അന്ന്...

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

Previous Post Next Post